Latest NewsNewsIndia

ഗോറി മുതല്‍ അജ്മല്‍ കസബ് വരേ ഇസ്ലാമിക തീവ്രവാദത്തിന്റെ ഇരയാണ് ഭാരതം: ബിജെപി നേതാവ്

മതനിന്ദ ആരോപിച്ച്‌ അധ്യാപകനെ കൊലപ്പെടുത്തിയ സംഭവത്തില്‍ രൂക്ഷ പ്രതികരണമാണ് ഫ്രഞ്ച് സ്ര്‍ക്കാര്‍ നടത്തിയത്.

ന്യൂഡല്‍ഹി: ഫ്രഞ്ച് പ്രസിഡണ്ട് ഇമ്മാനുവല്‍ മാക്രോണിന്റെ ശക്തമായ മതമൗലികവാദ വിരുദ്ധ നിലപാടുകളെ വിമര്‍ശിച്ച ഇമ്രാന്‍ ഖാന്റെ പ്രസ്താവനയ്ക്ക് മറുപടിയുമായി ബിജെപി നേതാവ് തജീന്ദര്‍.
‘ബാബര്‍ മുതല്‍ ഔറംഗസേബ് വരെ, തൈമൂര്‍ മുതല്‍ അഫ്സല്‍ വരെ, ഗസ്നി മുതല്‍ തുഗ്ളക്ക് വരെ മുഹമ്മദ് ഗോറി മുതല്‍ അജ്മല്‍ കസബ് വരെ എക്കാലത്തും ഇസ്ലാമിക തീവ്രവാദത്തിന്റെ ഇരയായിരുന്നു ഭാരതമെന്നും അതുകൊണ്ടു തന്നെ മതപരമായ ആക്രമണത്തെ ഒരു രീതിക്കും ഭാരതത്തിന് ന്യായീകരിക്കാനാവില്ല. ഞങ്ങള്‍ ഫ്രാന്‍സിനോടൊപ്പമാണ്, സമ്പൂര്‍ണ്ണ ഭാരതവും ഫ്രാന്‍സിനോടൊപ്പമാണ്’- എന്ന് തജീന്ദര്‍ വ്യക്തമാക്കി.

Read Also: ഒരു കിലോയ്ക്ക് 50,000 രൂപ, നിരസിച്ച് സ്വപ്‌ന; കണ്ടെത്തലുമായി എന്‍ഫോഴ്‌സ്‌മെന്റ്

ഫ്രഞ്ച് പ്രസിഡണ്ട് ഇമ്മാനുവല്‍ മാക്രോണിന്റെ പ്രവര്‍ത്തികള്‍ക്ക് ലോകമെമ്പാടും വന്‍ പിന്തുണയാണ് ലഭിക്കുന്നത്. മതനിന്ദ ആരോപിച്ച്‌ അധ്യാപകനെ കൊലപ്പെടുത്തിയ സംഭവത്തില്‍ രൂക്ഷ പ്രതികരണമാണ് ഫ്രഞ്ച് സ്ര്‍ക്കാര്‍ നടത്തിയത്. ഇതിനു പുറകെ, അന്യമതസ്ഥനെ സ്നേഹിച്ചതിന് മകളുടെ തല മൊട്ടയടിച്ച ബോസ്നിയക്കാരെ കുടുംബത്തോടെ ഫ്രാന്‍സ് പുറത്താക്കിയിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button