KeralaLatest NewsNews

തന്നെ കുറ്റപ്പെടുത്തി മുഖ്യമന്ത്രി ഒഴിഞ്ഞുമാറുന്നു…വാളയാര്‍ കേസില്‍ മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷ പ്രതികരണവുമായി മുന്‍ പ്രോസിക്യൂട്ടര്‍ ജലജ മാധവന്‍

പാലക്കാട്: തന്നെ കുറ്റപ്പെടുത്തി മുഖ്യമന്ത്രി ഒഴിഞ്ഞുമാറുന്നു…വാളയാര്‍ കേസില്‍ മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷ പ്രതികരണവുമായി മുന്‍ പ്രോസിക്യൂട്ടര്‍ ജലജ മാധവന്‍. കേസില്‍ എന്തിനാണ് പുകമറ സൃഷ്ടിക്കുന്നതെന്നും അവര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. വാളയാര്‍ കേസില്‍ വീഴ്ച വരുത്തിയത് പ്രോസീക്യൂട്ടര്‍മാരാണെന്നാണ് മുഖ്യമന്ത്രി പറയുന്നത്. അവരെ മാറ്റിയെന്നും മുഖ്യമന്ത്രി പറയുന്നു. യാതൊരു കാരണവും അറിയിക്കാതെയാണ് തന്നെ മാറ്റിയത്. വാളയാര്‍ കേസിന്റെ സമയത്ത് കഷ്ടിച്ച് മൂന്ന് മാസം മാത്രം പ്രോസിക്യൂട്ടര്‍ ആയിരുന്നു. കേസിന്റെ തുടക്കവും അവസാനവും താനല്ലെന്നും ജലജ മാധവന്‍ പറഞ്ഞു.

Read Also : നവരാത്രി ആഘോഷത്തിനിടെ ഭക്തരെ ആക്രമിച്ച സംഭവം; കുറ്റക്കാരായ പോലീസ് ഉദ്യോഗസ്ഥർക്കെതിരെ ശക്തമായി നടപട സ്വീകരിക്കണമെന്ന് വിശ്വഹിന്ദു പരിഷത്

എല്‍ഡിഎഫ് ഭരണത്തില്‍ വന്നപ്പോള്‍ പാലക്കാട് അടക്കമുള്ള 6 ജില്ലകളിലെ യുഡിഎഫ് കാലത്തുള്ള സ്പെഷ്യല്‍ പ്രോസിക്യൂട്ടര്‍മാര്‍ സര്‍ക്കാരിനെതിരെ കേസ് കൊടുക്കുകയും സ്റ്റേയുടെ ബലത്തില്‍ തുടരുകയും ചെയ്തു. ഒടുവില്‍ കേസില്‍ സര്‍ക്കാര്‍ ജയിച്ചപ്പോള്‍ അവരെ മാറ്റുകയും 2019 മാര്‍ച്ചില്‍ പുതിയ പ്രോസിക്യൂട്ടര്‍മാര്‍ വരുകയു ചെയ്തു. എന്നാല്‍ കഷ്ടിച്ച് മൂന്നു മാസം കഴിയുമ്‌ബോഴേക്കും കാരണം ഒന്നും പറയാതെ തന്നെ മാറ്റി. യുഡിഎഫ് കാലത്തുണ്ടായിരുന്ന പഴയ പ്രോസിക്യൂട്ടറെ വീണ്ടും നിയമിച്ചു. യുഡിഎഫ് കാലത്തെ പ്രോസിക്യൂട്ടറെ വീണ്ടും നിയമിക്കാനുള്ള കാരണം എന്താണ് എന്ന് ജലജ മാധവന്‍ ചോദിച്ചു.

വാളയാര്‍ കേസില്‍ സിഡബ്ല്യുസി ചെയര്‍മാന്‍ ഒരു പ്രതിക്ക് വേണ്ടി ഹാജരാവുകയും അതിനെതിരെ അന്വേഷണം വന്നപ്പോള്‍ സത്യസന്ധമായി മൊഴി കൊടുത്തതിനും പിന്നാലെയാണ് തന്നെ മാറ്റിയത്. വാളയാര്‍ കേസില്‍ പ്രോസിക്യൂട്ടമാരുടെ വീഴ്ച എന്നു പറയാതെ, ആരുടെ വീഴ്ച, എവിടെ എന്നു കൃത്യമായി പറയണം. മുഖ്യമന്ത്രി പുകമറ സൃഷ്ടിക്കുന്നത് എന്തിനാണെന്നും ജലജ മാധവന്‍ ചോദിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button