Latest NewsIndia

ഡല്‍ഹി സര്‍വകലാശാല വൈസ് ചാന്‍സലറെ രാഷ്ട്രപതി സസ്‌പെന്റ് ചെയ്തു

ഡല്‍ഹി യൂണിവേഴ്‌സിറ്റിയില്‍ കഴിഞ്ഞ ആഴ്ച നടന്ന രണ്ട് നിയമനങ്ങളുമായി ബന്ധപ്പെട്ട് വൈസ് ചാന്‍സലര്‍ക്കെതിരെ ആരോപണം ഉയര്‍ന്നിരുന്നു.

ന്യൂഡല്‍ഹി: ഡല്‍ഹി സര്‍വകലാശാല വൈസ് ചാന്‍സലര്‍ യോഗേഷ് ത്യാഗിയെ സസ്‌പെന്റ് ചെയ്തു. രാഷ്ട്രപതി രാംനാഥ് കോവിന്ദാണ് ഇത് സംബന്ധിച്ച്‌ ഉത്തരവിറക്കിയത്. ഭരണനിര്‍വഹണവുമായി ബന്ധപ്പെട്ട വീഴ്ചകളെ തുടര്‍ന്ന് വിവാദമുയര്‍ന്ന പശ്ചാത്തലത്തിലാണ് നടപടി. ഡല്‍ഹി യൂണിവേഴ്‌സിറ്റിയില്‍ കഴിഞ്ഞ ആഴ്ച നടന്ന രണ്ട് നിയമനങ്ങളുമായി ബന്ധപ്പെട്ട് വൈസ് ചാന്‍സലര്‍ക്കെതിരെ ആരോപണം ഉയര്‍ന്നിരുന്നു.

ഇതു സംബന്ധിച്ച്‌ അന്വേഷണം നടത്തണമെന്ന് വിദ്യാഭ്യാസ മന്ത്രാലയം രാഷ്ട്രപതിയോട് ആവശ്യപ്പെട്ടിരുന്നു. ഇതിനെ തുടര്‍ന്ന് ചൊവ്വാഴ്ച വൈസ് ചാന്‍സലര്‍ക്കെതിരെ അന്വേഷണം നടത്തുന്നതിന് രാഷ്ട്രപതി അനുമതി നല്‍കി. ഇതിന്റെ തുടര്‍ച്ചയായാണ് വൈസ് ചാന്‍സലറെ സസ്‌പെന്‍ഡ് ചെയ്തുകൊണ്ടുള്ള നടപടി. സര്‍വകലാശാലയില്‍ നടന്ന വിവിധ നിയമനങ്ങളുമായി ബന്ധപ്പെട്ട് ആരോപണമുയര്‍ന്നതിനു പിന്നാലെയാണ് നടപടിയെന്നു കേന്ദ്ര വിദ്യാഭ്യാസ വകുപ്പ് വ്യക്തമാക്കി.

read also:  കോൺഗ്രസിന് നുണ പറയാൻ അറിയില്ല,നുണ പറഞ്ഞ് നമുക്ക് തോൽപ്പിക്കാൻ കഴിയാത്ത വ്യക്തിയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി; രാഹുൽ ഗാന്ധി

വി.സിക്കെതിരേ അന്വേഷണം നടത്തുന്നതിന് വിദ്യാഭ്യാസ വകുപ്പ് രാഷ്ട്രപതിയുടെ അനുമതി തേടിയിരുന്നു. ഇത് അംഗീകരിച്ചിട്ടുണ്ട്. വിഷയത്തില്‍ അന്വേഷണം തീരുന്നതുവരെ വി.സിയെ സസ്‌പെന്‍ഡ് ചെയ്യുകയാണെന്നാണ് വിദ്യാഭ്യാസ വകുപ്പ് അറിയിച്ചിരിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button