Latest NewsNewsInternational

ഇന്ത്യയെ ഒറ്റപ്പെടുത്താന്‍ പാകിസ്ഥാനെ കൂട്ടുപിടിച്ച് ചൈന

ന്യൂഡല്‍ഹി : ഇന്ത്യയെ ഒറ്റപ്പെടുത്താന്‍ പാകിസ്ഥാനെ കൂട്ടുപിടിച്ച് ചൈന . 40 വര്‍ഷങ്ങള്‍ക്ക് ശേഷം ഇതാദ്യമായി ഒരു പാകിസ്ഥാനി സിനിമ രാജ്യത്ത് റിലീസ് ചെയ്യാന്‍ ഒരുങ്ങുകയാണ് ചൈന. 1951 മേയില്‍ ആരംഭിച്ച പാകിസ്ഥാന്‍ – ചൈന നയതന്ത്രബന്ധത്തിന്റെ 70ാം വാര്‍ഷികത്തോടനുബന്ധിച്ചാണ് തീരുമാനം. ഇന്ത്യയുമായുള്ള ബന്ധം വഷളായതിന് പിന്നാലെയാണിത്.

Read Also : മാധ്യമങ്ങളിലൂടെ ജനങ്ങളിലേയ്ക്ക് എത്തുന്നത് സിപിഎമ്മിനെതിരെയുള്ള അടിസ്ഥാന രഹിതമായ വാര്‍ത്തകളും നുണപ്രചാരണങ്ങളും : സംസ്ഥാന വ്യാപകമായി പ്രതിഷേധ പരിപാടിയുമായി സിപിഎം

‘ പര്‍വാസ് ഹേ ജുനൂന്‍ ‘ എന്ന ചിത്രം നവംബര്‍ 13നാണ് ചൈനയില്‍ റിലീസ് ചെയ്യുന്നത്. പാകിസ്ഥാനില്‍ 2018ലാണ് ഈ മിലിട്ടറി ആക്ഷന്‍ ചിത്രം റിലീസ് ചെയ്തത്. ചൈനീസ് സ്വയംഭരണ പ്രദേശമായ ഷിന്‍ജിയാംഗ് പ്രവിശ്യയോടുള്ള പാക് നിലപാടിനെ ചൈനീസ് വക്താവ് സാവോ ലിജിയാന്‍ അഭിനന്ദിച്ചതിന് പിന്നാലെയാണ് ചിത്രത്തിന്റെ റിലീസ് പ്രഖ്യാപിച്ചത്.

ലക്ഷക്കണക്കിന് ഉയിഗര്‍ മുസ്ലീം വംശജരെ ചൈനീസ് ഭരണകൂടം ചൂഷണം ചെയ്യുന്ന ഷിന്‍ജിയാംഗ് പ്രവിശ്യയെ കുറിച്ച് തങ്ങള്‍ക്ക് ആശങ്കകളില്ലെന്ന് പാകിസ്ഥാന്‍ അറിയിച്ചിരുന്നു. പാകിസ്ഥാനിലെ മികച്ച ഫൈറ്റര്‍ പൈലറ്റുകളായി മാറുന്ന യുവാക്കളുടെ കഥയായ ‘ പര്‍വാസ് ഹേ ജുനൂന്‍ ‘ പാക് എയര്‍ഫോഴ്‌സിനുള്ള ആദരമായാണ് റിലീസ് ചെയ്തത്. പാകിസ്ഥാനില്‍ ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടിയ അഞ്ചാമത്തെ ചിത്രമാണിത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button