Latest NewsNewsIndia

ബിഹാർ തെരഞ്ഞെടുപ്പ് പ്രാചരണത്തിന് കരുത്തേകാൻ 6 തെരഞ്ഞെടുപ്പ് റാലികളെ യോഗി ആദിത്യനാഥ് ഇന്ന് സംബോധന ചെയ്യും

ലക്‌നൗ : ബിഹാർ തെരഞ്ഞെടുപ്പ് പ്രാചരണത്തിന്റെ ഭാഗമായി ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് 6 തെരഞ്ഞെടുപ്പ് റാലികളെ ഇന്ന് അഭിസംബോധന ചെയ്യും. കിഴക്കൻ ചമ്പാരൺ, പശ്ചിമ ചമ്പാരൺ, സിവാൻ എന്നീ മേഖലകളിലാണ് അദ്ദേഹം ഇന്ന് തെരഞ്ഞെടുപ്പ് പ്രചാരണത്തിന് എത്തുന്നത്.

അടുത്ത ദിവസങ്ങളിൽ സിവാനിലെ ദാറുണ്ട നിയമസഭ മണ്ഡലത്തിലും വൈശാലിയിലെ ലാൽഗഞ്ചിലും അദ്ദേഹം പ്രചാരണ റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കും. രണ്ടാംഘട്ട തെരഞ്ഞെടുപ്പിന്റെ ഭാഗമായുള്ള റാലികളാണ് ബിഹാറിൽ നടക്കുന്നത്. ബിഹാറിന്റെ വികസന പ്രവർത്തനങ്ങൾ മുൻതൂക്കം നൽകിയാണ് ബിജെപിയുടെ പ്രചാരണം.

തെരഞ്ഞെടുപ്പ് പ്രചാരണങ്ങൾക്കായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് ബിഹാറിൽ എത്തിയിട്ടുണ്ട്. ബിഹാറിൽ ആദ്യഘട്ട തെരഞ്ഞെടുപ്പ് പുരോഗമിക്കുന്നതിനിടെയാണ് പ്രധാനമന്ത്രി ബിഹാറിൽ എത്തിയത്. 71 മണ്ഡലങ്ങളിലേക്കാണ് ആദ്യഘട്ടത്തിൽ തെരഞ്ഞെടുപ്പ് നടത്തുന്നത്. മൂന്ന് ഘട്ടങ്ങളിലായാണ് ബിഹാറിൽ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button