KeralaLatest NewsNews

യോഗിയൊരു ഉഗ്ര വർഗീയവാദിയാണെങ്കിലും ഇടയ്ക്കു തമാശ പറയും: ജോൺ ബ്രിട്ടാസ്

യോഗിയൊരു ഉഗ്ര വർഗീയവാദിയാണെങ്കിലും ഇടയ്ക്കു തമാശ പറയും. പക്ഷെ ശുദ്ധ നർമമല്ല മറിച്ചു നെറ്റി ചുളിപ്പിക്കുന്ന ഇനങ്ങൾ.

തിരുവനന്തപുരം: ഉത്തര്‍പ്രദേശ് കേരളമാവാതിരിക്കാന്‍ ജനങ്ങള്‍ ബി.ജെ.പിക്ക് വോട്ട് ചെയ്യണം എന്ന മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ പ്രസ്താവനയ്‌ക്കെതിരെ ജോൺ ബ്രിട്ടാസ് എം പി രംഗത്ത്.
യോഗിയൊരു ഉഗ്ര വർഗീയവാദിയാണെങ്കിലും ഇടയ്ക്കു തമാശ പറയുമെന്നും പക്ഷെ ശുദ്ധ നർമമല്ല മറിച്ചു നെറ്റി ചുളിപ്പിക്കുന്ന ഇനങ്ങളാണ് പറയുന്നതെന്നും ബ്രിട്ടാസ് തന്റെ ഫേസ്‌ബുക്ക് കുറിപ്പിലൂടെ വ്യക്തമാക്കി.
യുപിയിൽ ഓക്സിജൻ കിട്ടാതെ കുഞ്ഞുങ്ങൾ പിടഞ്ഞു മരിക്കുമ്പോഴാണ് കേരളത്തിൽ വന്ന് ആരോഗ്യമേഖല എങ്ങിനെ ആകണമെന്ന് പണ്ട് അദ്ദേഹം ക്ലാസ്സ് എടുത്തതേന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ഫേസ്‌ബുക്ക് കുറിപ്പിന്റെ പൂർണരൂപം:

യോഗിയൊരു ഉഗ്ര വർഗീയവാദിയാണെങ്കിലും ഇടയ്ക്കു തമാശ പറയും. പക്ഷെ ശുദ്ധ നർമമല്ല മറിച്ചു നെറ്റി ചുളിപ്പിക്കുന്ന ഇനങ്ങൾ. യുപിയിൽ ഓക്സിജൻ കിട്ടാതെ കുഞ്ഞുങ്ങൾ പിടഞ്ഞു മരിക്കുമ്പോഴാണ് കേരളത്തിൽ വന്ന് ആരോഗ്യമേഖല എങ്ങിനെ ആകണമെന്ന് പണ്ട് അദ്ദേഹം ക്ലാസ്സ് എടുത്തത്. ഗംഗയിൽ മൃതദേഹങ്ങൾ കൂട്ടത്തോടെ ഒഴുകി നടന്നപ്പോഴാണ് കൊറോണയിൽ നമ്മളെ വിമർശിച്ചത്.

Read Also: വിമാനം യാത്ര പുറപ്പെടുന്നതിന് 20 മിനിറ്റ് മുൻപായി ഡിപ്പാർച്ചർ ഗേറ്റുകൾ അടയ്ക്കും: മുന്നറിയിപ്പുമായി കുവൈത്ത്

സൂക്ഷിച്ചു വോട്ട് ചെയ്തില്ലെങ്കിൽ യുപി കേരളം ആകുമെന്ന ഓർമ്മപ്പെടുത്തൽ ആണ് അദ്ദേഹത്തിന്റെ പുതിയ ഐറ്റം നമ്പർ. കാഷായ വസ്ത്രത്തിനുള്ളിലെ തൊലിക്കട്ടി അപാരം തന്നെ ! വർഗീയ തിമിരം ഇല്ലായിരുന്നെങ്കിൽ ജനങ്ങൾ ഒന്നടങ്കം യുപി എങ്ങിനെയെങ്കിലും കേരളം ആകട്ടെ എന്നായിരിക്കും തീരുമാനിക്കുക. സ്ഥിതി വിവര കണക്കുകൾ അറിയാനാഗ്രഹിക്കുന്ന യുപിക്കാർ അത് മനസ്സിലാക്കിയിരുന്നെങ്കിൽ……

shortlink

Related Articles

Post Your Comments

Related Articles


Back to top button