Latest NewsNewsIndia

ജെഇഇ പരീക്ഷയിൽ ഒന്നാം റാങ്ക്; അച്ഛനും മകനും അറസ്റ്റിൽ

ഇന്ത്യയിലെ പ്രമുഖ എൻജിനീയറിങ് കോളജുകളിലേക്കും ഐഐടികളിലേക്കുമുള്ള പ്രവേശനം ഈ പരീക്ഷയുടെ അടിസ്ഥാനത്തിലാണ് നടക്കുന്നത്.

ഗുവാഹത്തി: ജെഇഇ മെയിൻസ് പരീക്ഷയിലെ ഒന്നാം റാങ്കുകാരനും പിതാവും മറ്റു മൂന്നുപേർക്കും അറസ്റ്റ്. ജെഇഇ മെയിൻസ് പരീക്ഷയിൽ പകരക്കാരനെ ഉപയോഗിച്ചതായി കണ്ടെത്തിയതിനെത്തുടർന്നാണ് അറസ്റ്റ്. സംഭവം അസമിൽ. എൻട്രൻസ് പരീക്ഷയിൽ 99.8% ആണ് ഇയാള്‍ നേടിയത്. നീൽ നക്ഷത്രദാസ്, പിതാവ് ഡോ. ജ്യോതിർമയി ദാസ്, പരീക്ഷാകേന്ദ്രത്തിലെ ഉദ്യോഗസ്ഥരായ ഹമേന്ദ്ര നാഥ് ശർമ, പ്രഞ്ജൽ കലിത, ഹീരുലാൽ പഥക് എന്നിവരാണ് അറസ്റ്റിലായത്.

Read Also: പാക്കിസ്ഥാനെ ഒഴിവാക്കി അറബ് രാഷ്ട്രങ്ങൾ; ഇന്ത്യക്കെതിരെ കരിദിനം ആചരിക്കാന്‍ അനുമതിയില്ല

എന്നാൽ പരീക്ഷയിൽ കൃത്രിമം നടന്നുവെന്നതിന്റെ തെളിവായി ഫോൺ കോൾ റെക്കോർഡിങ്ങും വാട്സാപ് ചാറ്റും സമൂഹമാധ്യമങ്ങളിലൂടെ പുറത്തുവന്നിരുന്നു. ഇതേത്തുടർന്ന് മിത്രദേവ് ശർമ എന്നയാൾ നൽകിയ പരാതിയിലാണ് അറസ്റ്റ്. ഇന്ത്യയിലെ പ്രമുഖ എൻജിനീയറിങ് കോളജുകളിലേക്കും ഐഐടികളിലേക്കുമുള്ള പ്രവേശനം ഈ പരീക്ഷയുടെ അടിസ്ഥാനത്തിലാണ് നടക്കുന്നത്.

shortlink

Related Articles

Post Your Comments


Back to top button