KeralaLatest NewsIndia

ബെംഗളൂരു മയക്കുമരുന്ന് കേസ്: ബിനീഷ് കോടിയേരിയെ ഇ.ഡി ചോദ്യംചെയ്യുന്നു

മ​യ​ക്കു​മ​രു​ന്ന്​ കേ​സി​ല്‍ നാ​ര്‍​കോ​ട്ടി​ക്​​സ്​ ക​ണ്‍​ട്രോ​ള്‍ ബ്യൂ​റോ അ​റ​സ്​​റ്റ്​ ചെ​യ്​​ത കൊ​ച്ചി സ്വ​ദേ​ശി അനൂപ് മുഹമ്മദിനെ ഇ.ഡി നേരത്തെ ചോദ്യംചെയ്തിരുന്നു.

ബംഗളൂരു: ലഹരിമരുന്നുമായി ബന്ധപ്പെട്ട പണമിടപാട് കേസില്‍ സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍റെ മകന്‍ ബിനീഷ് കോടിയേരിയെ ബംഗളൂരുവില്‍ എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് ചോദ്യംചെയ്യുന്നു. ഇത് രണ്ടാമത്തെ പ്രാവശ്യമാണ് കേസില്‍ ബിനീഷിനെ ചോദ്യംചെയ്യുന്നത്.മ​യ​ക്കു​മ​രു​ന്ന്​ കേ​സി​ല്‍ നാ​ര്‍​കോ​ട്ടി​ക്​​സ്​ ക​ണ്‍​ട്രോ​ള്‍ ബ്യൂ​റോ അ​റ​സ്​​റ്റ്​ ചെ​യ്​​ത കൊ​ച്ചി സ്വ​ദേ​ശി അനൂപ് മുഹമ്മദിനെ ഇ.ഡി നേരത്തെ ചോദ്യംചെയ്തിരുന്നു.

നേ​ര​ത്തേ ഇ.​ഡി​ക്കു മു​മ്പാ​കെ ബി​നീ​ഷ്​ ന​ല്‍​കി​യ മൊ​ഴി​യും അ​നൂ​പ്​ മു​ഹ​മ്മ​ദ്​ ന​ല്‍​കി​യ മൊ​ഴി​യും ത​മ്മി​ല്‍ വൈ​രു​ധ്യ​ങ്ങ​ളു​ണ്ടെ​ന്നാ​ണ്​ വി​വ​രം. അനൂപ് നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് ബിനീഷിനെ വീണ്ടും ചോദ്യംചെയ്യുന്നത്. പതിനൊന്നു മണിയോടെയാണ് ഇ.ഡി. സോണല്‍ ഓഫീസില്‍ ബിനീഷ് കോടിയേരി എത്തിയത്. ഒക്ടോബര്‍ ആറിനാണ് ബിനീഷ് കോടിയേരിയെ ഇ.ഡി. ആദ്യം ചോദ്യം ചെയ്യലിനായി വിളിപ്പിച്ചത്.

ബിനീഷിനെ നേരത്തേ ചോദ്യം ചെയ്തതിന് ശേഷം ആ മൊഴികളുടെ അടിസ്ഥാനത്തില്‍ ജയിലില്‍ കഴിയുന്ന അനൂപ് മുഹമ്മദിനെ ഇ.ഡി. ചോദ്യം ചെയ്തിരുന്നു. അഞ്ചു ദിവസം കസ്റ്റഡിയില്‍ വാങ്ങിയാണ് സോണല്‍ ആസ്ഥാനത്ത് അനൂപ് മുഹമ്മദിനെ ചോദ്യം ചെയ്തത്. അനൂപിന് ഒപ്പമിരുത്തി ചോദ്യം ചെയ്യാന്‍ ബിനീഷിനെ വിളിച്ചിരുന്നെങ്കിലും ബിനീഷ് ആരോഗ്യകാരണങ്ങള്‍ ചൂണ്ടിക്കാട്ടി എത്തിയില്ല.

read also: കശ്മീര്‍ വിഷയത്തില്‍ ഇന്ത്യക്കെതിരെ സംഘടിപ്പിച്ച പാക് ഉന്നത ഉദ്യോഗസ്ഥരുടെ വെബ് മീറ്റിംഗില്‍ ഉയര്‍ന്നത് ജയ് ശ്രീരാം വിളികൾ : ഒടുവിൽ മീറ്റിങ് നിർത്തി കണ്ടം വഴി ഓടി പാകിസ്ഥാൻ

ലഹരിമരുന്ന് കേസുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകളാണ് ഇ.ഡി.അന്വേഷിക്കുന്നത്. അതേസമയം നേരത്തെ, ഒക്ടോബര്‍ ആറിനാണ് ബിനീഷിനെ ഇ.ഡി ചോദ്യംചെയ്തത്. ഈ ചോദ്യം ചെയ്യല്‍ അറസ്റ്റില്‍ കലാശിക്കുമോ എന്ന ആശങ്കയും ശക്തമാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button