Latest NewsNewsInternational

ഫ്രാന്‍സില്‍ വീണ്ടും ഭീകരാക്രമണം; നേത്രോദാം പള്ളിയില്‍ സ്ത്രീയെ കഴുത്തറുത്തുകൊലപ്പെടുത്തിയത് അള്ളാഹു അക്ബര്‍ മുഴക്കി : ആക്രമണത്തില്‍ കൊല്ലപ്പെട്ടത് മൂന്ന് പേര്‍ : ഇസ്ലാമിക തീവ്രവാദത്തിനെതിരെ പോരാടാന്‍ യൂറോപ്യന്‍ യൂണിയന്‍ ഒറ്റക്കെട്ട്

പാരിസ്: ഫ്രാന്‍സില്‍ വീണ്ടും ഭീകരാക്രമണം; നേത്രോദാം പള്ളിയില്‍ സ്ത്രീയെ കഴുത്തറുത്തുകൊലപ്പെടുത്തിയത് അള്ളാഹു അക്ബര്‍ മുഴക്കി, ആക്രമണത്തില്‍ കൊല്ലപ്പെട്ടത് മൂന്ന് പേര്‍. ഇസ്ലാമിക തീവ്രവാദത്തിനെതിരെ പോരാടാനുറച്ച് യൂറോപ്യന്‍ യൂണിയന്‍ ഒറ്റക്കെട്ട് . ഫ്രഞ്ച് നഗരമായ നൈസിലെ പള്ളിയിലാണ് ഭീകരാക്രമണം നടന്നത്. ഇന്ന് നടന്ന തീവ്രവാദി ആക്രമണത്തില്‍ ഒരു സ്ത്രീയെ ശിരഛേദം ചെയ്യുകയും മറ്റ് രണ്ട് പേരെ കൊലപ്പെടുത്തുകയും ചെയ്തു. നഗരത്തിലെ നേത്രോദാം പള്ളിയിലായിരുന്നു ആക്രമണം അരങ്ങേറിയത്. ആക്രമണകാരിയെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ടെന്ന് ആക്രമണത്തെ തീവ്രവാദമെന്ന് വിശേഷിപ്പിച്ച നൈസ് മേയര്‍ ക്രിസ്റ്റ്യന്‍ എസ്‌ട്രോസി ട്വിറ്ററിലൂടെ അറിയിച്ചു. ആക്രമണത്തില്‍ മൂന്ന് പേര്‍ മരിച്ചതായി സ്ഥിരീകരിച്ചതായും നിരവധി പേര്‍ക്ക് പരിക്കേറ്റതായും പൊലീസ് പറഞ്ഞു. ഒരു സ്ത്രീയെ ശിരഛേദം ചെയ്തതായി പൊലീസ് വൃത്തങ്ങള്‍ അറിയിച്ചു.

Read Also : ടിവി സീരിയലിൽ മുഹമ്മദ് നബിയെ ചിത്രീകരിച്ച് ചൈന, തുർക്കിക്കും പാകിസ്ഥാനും മിണ്ടാട്ടമില്ല

പള്ളിക്കുള്ളില്‍ കൊല്ലപ്പെട്ടവരില്‍ ഒരാള്‍ പള്ളി വാര്‍ഡനാണെന്നാണ് റിപ്പോര്‍ട്ടുകള്‍. കസ്റ്റഡിയിലെടുത്തതിനുശേഷവും അക്രമി അള്ളാഹു അക്ബര്‍ എന്ന് ആക്രോശിച്ചുകൊണ്ടിരുന്നു. ആക്രമിച്ചയാളെ വെടിവച്ചാണ് പൊലീസ് കീഴ്‌പ്പെടുത്തിയത്.

ഇരകള്‍ ഭയാനകമായ രീതിയിലാണ് കൊല്ലപ്പെട്ടതെന്ന് നൈസ് മേയര്‍ എസ്‌ട്രോസി പറഞ്ഞു. നഗരത്തിലെ പ്രധാന ഷോപ്പിങ് സ്ഥലമായ നൈസിന്റെ ജീന്‍ മെഡെസിന്‍ അവന്യൂവിലുള്ള പള്ളിക്ക് ചുറ്റും സായുധ സൈനികര്‍ നിലയുറപ്പിച്ച് കഴിഞ്ഞു. ആംബുലന്‍സുകളും ഫയര്‍ സര്‍വീസ് വാഹനങ്ങളും സംഭവസ്ഥലത്തുണ്ടായിരുന്നു.

ഈ മാസം ആദ്യം പാരീസിലെ ഫ്രഞ്ച് മിഡില്‍ സ്‌കൂള്‍ അദ്ധ്യാപകന്‍ സാമുവല്‍ പാറ്റിയെ ചെചെന്‍ വംശജനായ ഒരാള്‍ ശിരഛേദം ചെയ്തതിന്റെ ഞെട്ടലില്‍ നിന്നും ഫ്രാന്‍സ് മുക്തമാകുന്നതിനിടെയാണ് ആക്രമണം. മുഹമ്മദ് നബിയുടെ കാര്‍ട്ടൂണുകള്‍ വിദ്യാര്‍ത്ഥികളെ കാണിച്ചതിന് പാറ്റിയെ ശിക്ഷിക്കണമെന്ന് അക്രമികള്‍ പറഞ്ഞിരുന്നു. നൈസ് ആക്രമണത്തിന്റെ ഉദ്ദേശ്യം എന്താണെന്നോ കാര്‍ട്ടൂണുകളുമായി എന്തെങ്കിലും ബന്ധമുണ്ടോയെന്നോ വ്യക്തമല്ല.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button