Latest NewsInternational

ടിവി സീരിയലിൽ മുഹമ്മദ് നബിയെ ചിത്രീകരിച്ച് ചൈന, തുർക്കിക്കും പാകിസ്ഥാനും മിണ്ടാട്ടമില്ല

ഉയിഗുർ ആക്ടിവിസ്റ്റായ അർസ്ലാൻ ഹിദായത്താണ് ട്വിറ്ററിലൂടെ വീഡിയോ പങ്ക് വച്ചത്.

ബെയ്ജിംഗ് : മുഹമ്മദ് നബിയെ ടിവി സീരിസിൽ ചിത്രീകരിച്ച് ചൈന . സർക്കാർ ചാനലായ ചൈന സെൻട്രൽ ടെലിവിഷനിൽ സംപ്രേഷണം ചെയ്യുന്ന ടിവി സീരീസിലാണ് മുഹമ്മദ് നബിയെ ചിത്രീകരിച്ചിരിക്കുന്നത് . നബിയുടെ വീഡിയോ ഇന്റർനെറ്റിൽ വൈറലായി കഴിഞ്ഞു. ഉയിഗുർ ആക്ടിവിസ്റ്റായ അർസ്ലാൻ ഹിദായത്താണ് ട്വിറ്ററിലൂടെ വീഡിയോ പങ്ക് വച്ചത്.

ചൈനീസ് അധികാരികളോ ചൈന സെൻട്രൽ ടെലിവിഷൻ (സിസിടിവി) നിർമ്മാതാക്കളോ അവരുടെ ടിവി സീരീസിൽ മുഹമ്മദ് നബിയുടെ ചിത്രീകരിക്കുന്നത് സംബന്ധിച്ച് പ്രതികരിക്കാൻ തയ്യാറായിട്ടില്ല . ടാങ് രാജവംശത്തിന്റെ ഭരണകാലത്ത് ഒരു അറബ് അംബാസഡർ ചൈന സന്ദർശിക്കുന്ന രംഗം ചിത്രീകരിക്കുന്ന സീരീസിൽ അറബ് അംബാസഡർ മുഹമ്മദ് നബിയുടെ ചിത്രം ചൈനീസ് ചക്രവർത്തിക്ക് സമ്മാനിക്കുന്നത് കാണാം.

സർക്കാരിന്റെ പൂർണ്ണ പിന്തുണയോടെയാണ് സീരീസ് പുറത്തിറങ്ങിയിരിക്കുന്നതെന്ന് വ്യക്തമാണ് . മുഹമ്മദ് നബിയെ ചിത്രീകരിച്ച കാർട്ടൂണുകൾ വിദ്യാർത്ഥികളെ കാണിച്ചതിന് ദിവസങ്ങൾക്ക് മുൻപാണ് ഫ്രാൻസിൽ അദ്ധ്യാപകനെ തലയറുത്ത് കൊലപ്പെടുത്തിയത് .

read also: ഡല്‍ഹി സര്‍വകലാശാല വൈസ് ചാന്‍സലറെ രാഷ്ട്രപതി സസ്‌പെന്റ് ചെയ്തു

തുടർന്ന് ഇസ്ലാം മത തീവ്രവാസികൾക്കെതിരെ കടുത്ത നിലപാട് സ്വീകരിക്കുമെന്ന് വ്യക്തമാക്കി ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ രംഗത്ത് വന്നു . ഇതിന്റെ പശ്ചാത്തലത്തിൽ ഫ്രഞ്ച് ഉൽപ്പന്നങ്ങൾ ബഹിഷ്ക്കരിക്കണമെന്ന് പാകിസ്താനും ,തുർക്കിയും മറ്റ് അറബ് രാഷ്ട്രങ്ങളും ആഹ്വാനം ചെയ്തിരുന്നു.

 

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button