Latest NewsNewsIndia

വാട്ട്‌സ് ആപ്പിന് സമാനമായ പുതിയ മെസേജിംഗ് ആപ്ലിക്കേഷന്‍ പുറത്തിറക്കി ഇന്ത്യന്‍ സൈന്യം

ന്യൂഡൽഹി: വാട്ട്‌സ് ആപ്പിന് സമാനമായ രീതിയിൽ മെസേജിംഗ് ആപ്ലിക്കേഷൻ പുറത്തിറക്കി ഇന്ത്യൻ സൈന്യം. സുരക്ഷിതമായ രീതിയിൽ ആശയ വിനിമയം നടത്താനാണ് പുതിയ മെസേജിംഗ് ആപ്ലിക്കേഷൻ സൈന്യം പുറത്തിറക്കിയത്. സെക്യുർ ആപ്ലിക്കേഷൻ ഫോർ ഇന്റർനെറ്റ് ( എസ് എ ഐ) എന്നാണ് ആപ്ലിക്കേഷന്റെ പേര്. സുരക്ഷിതമായ രീതിയിൽ ഈ ആപ്ലിക്കേഷനിലൂടെ സന്ദേശങ്ങൾ അയക്കാനും വീഡിയോ കോൾ ചെയ്യാനും ശബ്ദ സന്ദേശം അയക്കാനും കഴിയും. വാട്ട്‌സ് ആപ്പ്, ടെലഗ്രാം എന്നിവയുടേതിന് സമാനമായ ആപ്ലിക്കേഷനാണിത്.

Read Also  : കോൺഗ്രസ് സ്ഥാനാര്‍ത്ഥിയുടെ പ്രസംഗ വേദി തകർന്ന് വീണു ; വീഡിയോ കാണാം 

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആത്മ നിർഭർ ഭാരത് പദ്ധതിയുടെ ഭാഗമായാണ് സൈന്യത്തിനായി പുതിയ ആപ്ലിക്കേഷൻ വികസിപ്പിച്ചത്. എല്ലാവിധ സുരക്ഷാ ക്രമീകരണങ്ങളും എസ് എ ഐ ആപ്ലിക്കേഷനിലുണ്ട്. പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് ആപ്ലിക്കേഷന്റെ പ്രവർത്തനങ്ങളെ വിലയിരുത്തി. ആപ്ലിക്കേഷൻ വികസിപ്പിക്കുന്നതിനായി പ്രവർത്തിച്ച എല്ലാ ഉദ്യോഗസ്ഥരെയും അദ്ദേഹം അഭിനന്ദിക്കുകയും ചെയ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button