Latest NewsNewsIndia

ഇങ്ങനെയൊരു പാര്‍ട്ടി സെക്രട്ടറിയെ കൊണ്ടുനടക്കേണ്ടതുണ്ടോ എന്ന് സിപിഎമ്മുകാര്‍ ചിന്തിക്കണം: വിമർശനവുമായി വി. മുരളീധരൻ

ന്യൂഡൽഹി: ബംഗളൂരു മയക്കുമരുന്ന് കേസുമായി ബന്ധപ്പെട്ട പണമിടപാടില്‍ ബിനീഷ് കോടിയേരിയെ എന്‍ഫോഴ്സ്മെന്‍റ് ഡയരക്ടറേറ്റ് അറസ്റ്റ് ചെയ്‌തതിന് പിന്നാലെ പ്രതികരണവുമായി കേന്ദ്രമന്ത്രി വി. മുരളീധരന്‍. കേരളം ഭരിക്കുന്ന പാര്‍ട്ടിയുടെ ഏറ്റവും മുതിര്‍ന്ന നേതാവിന്റെ കുടുംബത്തില്‍പ്പെട്ട ആളുകള്‍ മയക്കുമരുന്ന് കേസില്‍ ഉള്‍പ്പെട്ടിരിക്കുകയാണ്. ഇങ്ങനെയൊരു പാര്‍ട്ടി സെക്രട്ടറിയെ കൊണ്ടുനടക്കേണ്ടതുണ്ടോ എന്ന് സിപിഎമ്മുകാര്‍ ചിന്തിക്കണം. ജനങ്ങളെ വഞ്ചിച്ച പാര്‍ട്ടി മറുപടി പറയണം. സംസ്ഥാന സര്‍ക്കാര്‍ സ്വര്‍ണക്കടത്ത് കേസില്‍ പെടുന്നു. പാര്‍ട്ടി മയക്കുമരുന്ന് കേസിലും ഉള്‍പ്പെടുന്നുവെന്നും അദ്ദേഹം ആരോപിച്ചു.

Read also: ശബരിമല തീര്‍ഥാടനം: ളാഹ മുതല്‍ സന്നിധാനം വരെ പ്ലാസ്റ്റിക്ക് ഉപയോഗിക്കുന്നത് നിരോധിച്ചു

കേരളത്തിന്റെ പൊതു സമൂഹത്തിനും രാഷ്ട്രീയ പ്രവര്‍ത്തകര്‍ക്ക് മുഴുവനും നാണക്കേട് ഉണ്ടാക്കുന്ന കാര്യമാണ് ഇപ്പോള്‍ നടന്നത്. ആരോപണ വിധേയനായപ്പോള്‍ മുഖ്യമന്ത്രി പ്രിന്‍സിപ്പല്‍ സെക്രട്ടറിയായിരുന്ന ശിവശങ്കറിനെ രക്ഷിക്കാന്‍ ശ്രമിച്ചു. സസ്‌പെന്‍ഡ് ചെയ്ത ഒരാള്‍ക്ക് അവധി കൊടുത്തത് എന്തിനാണ്. അത് സംരക്ഷിക്കാന്‍ ശ്രമിക്കല്‍ തന്നെയാണ്. ജനങ്ങള്‍ ഇതിന് ബാലറ്റിലൂടെ മറുപടി പറയുമെന്നും വി. മുരളീധരൻ വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button