Latest NewsNewsIndia

കോവിഡിൽ അമ്മയ്ക്ക് ജോലി നഷ്ടമായതോടെ കുടുംബം നോക്കാന്‍ ചായക്കട കച്ചവടം തുടങ്ങി 14കാരൻ

മുംബൈ : കോവിഡ് വ്യാപനത്തെ തുടർന്ന് അമ്മയുടെ ജോലി നഷ്ടമായതോടെ കുടുംബത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തിരിക്കുകയാണ് പതിനാലുകാരനായ സുഭൻ. മുംബൈ സ്വദേശിയായ സുഭൻ കുടുംബം നോക്കാൻ തന്റെ പഠനം പോലും ഉപേക്ഷിച്ചാണ് തൊഴിലെടുക്കുന്നത്.

അമ്മയും രണ്ട് സഹോദരിമാരുമാണ് സുഭനുള്ളത്. 12 വയസ്സുള്ളപ്പോൾ പിതാവ് മരണപ്പെട്ടു. തുടർന്ന് അമ്മയാണ് ജോലി ചെയ്ത് കുടുംബം നോക്കിയിരുന്നത്. സ്കൂൾ ബസ്സിലായിരുന്നു സുഭന്റെ മാതാവിന് ജോലി. ലോക്ക്ഡൗൺ ആയതോടെ ജോലി നഷ്ടമായി. തുടർന്ന് കുടുംബത്തിന്റെ വരുമാനവും സഹോദരിമാരുടെ ഓൺലൈൻ ക്ലാസ് തുടരാനും സുഭൻ പഠനം ഉപേക്ഷിച്ച് ചായക്കച്ചവടം ആരംഭിക്കുകയായിരുന്നു.സ്കൂളുകൾ തുറക്കുമ്പോൾ വീണ്ടും പഠനം തുടരാനാകുമെന്നാണ് സുഭന്റെ പ്രതീക്ഷ.

 

മുംബൈയിലെ ബേന്ദി ബസാറിൽ നിന്നും ചായയുണ്ടാക്കി വിറ്റാണ് സുഭൻ കുടുംബവും സഹോദരിമാരുടെ വിദ്യാഭ്യാസവും നോക്കുന്നത്. ഒരു ദിവസം 300 മുതൽ 400 രൂപവരെയാണ് സുഭന്റെ വരുമാനം. ലഭിക്കുന്ന പണം അമ്മയെ ഏൽപ്പിക്കുമെന്നും സുഭൻ പറയുന്നു. എഎൻഐ ആണ് വാർത്ത റിപ്പോർട്ട് ചെയ്തത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button