Latest NewsKeralaNews

ശിവശങ്കറിന്റെയും ബിനീഷിന്റെയും അറസ്റ്റിനെ പ്രതിരോധിക്കാന്‍ സിപിഎം കേന്ദ്രകമ്മിറ്റിയോഗം

ദില്ലി: സിപിഎം കേന്ദ്ര കമ്മിറ്റിയോഗത്തിന് ഇന്ന് തുടക്കം. ഇന്നും നാളെയുമായാണ് യോഗം ചേരുന്നത്. കേരള ഘടകം സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനീഷിന്റെയും മുഖ്യമന്ത്രി പിണറായി വിജയന്റെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി ശിവശങ്കറിന്റെയും അറസ്റ്റ് സംസ്ഥാനത്ത് വലിയ ക്ഷീണമാണ് ഉണ്ടാക്കിയിരിക്കുന്നത്. ഇതിനിടയിലാണ് കേന്ദ്രകമ്മിറ്റി ഇന്ന് നടത്തുന്നത്.

കേരളത്തിലെ സംഭവവികാസങ്ങളില്‍ സിസിയില്‍ ഗൗരവമായ ചര്‍ച്ച നടക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. വിശദമായ ചര്‍ച്ച ഉണ്ടാകില്ലെന്നാണ് നേതാക്കള്‍ പറയുന്നതെങ്കിലും, പാര്‍ട്ടി സെക്രട്ടറിയുടെ മകന്‍ കൂടി അറസ്റ്റിലായ സാഹചര്യത്തില്‍ ചര്‍ച്ചകള്‍ നടക്കാന്‍ തന്നെയാണ് സാധ്യത. അറസ്റ്റും മുഖ്യമന്ത്രി പിണറായി വിജയന്റെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടെ അറസ്റ്റുമുയര്‍ത്തിയ രാഷ്ട്രീയ കോളിളക്കത്തിന്റെ പശ്ചാത്തലത്തില്‍ ചേരുന്ന യോഗത്തിന് പ്രസക്തിയേറും.

പശ്ചിമബംഗാളില്‍ കോണ്‍ഗ്രസുമായുള്ള സഖ്യം സംബന്ധിച്ച പ്രഖ്യാപനം കേന്ദ്ര കമ്മിറ്റിക്ക് ശേഷം ഉണ്ടായേക്കും. പിബി തയ്യാറാക്കിയ ശുപാര്‍ശയില്‍ സഖ്യം വേണം എന്ന നിലപാട് സ്വീകരിച്ചിരുന്നു. അന്വേഷണത്തിലൂടെ വസ്തുതകള്‍ വരട്ടെയന്നും പാര്‍ട്ടിക്ക് പ്രതിസന്ധിയില്ലെന്നും സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി ഇന്നലെ പറഞ്ഞിരുന്നു. സ്വര്‍ണ്ണക്കടത്തില്‍ കേന്ദ്ര ഏജന്‍സികളുടെ അന്വേഷണം നടക്കട്ടെയെന്നും ശോഭാ സുരേന്ദ്രന്‍ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button