Latest NewsNewsEntertainment

ഈ ചിത്രം പുറത്തിറങ്ങുമ്പോൾ എനിക്ക് നന്നായി നിവര്‍ന്ന് നില്‍ക്കണം; ദിലീപ് പറഞ്ഞത് ആ ഒരൊറ്റ കാര്യം മാത്രം; ജോണി ആന്റണി

ചിത്രത്തിലെ കോമഡി രംഗങ്ങളെല്ലാം പ്രേക്ഷകരുടെ പ്രിയപ്പെട്ടവയാണ് ഇന്നും

മലയാളികളുടെ പ്രിയ താരം ദിലീപിനെക്കുറിച്ച് അധികം ആർക്കുമറിയാത്ത കാര്യങ്ങൾ വെളിപ്പെടുത്തി ജോണി ആന്റണി രം​ഗത്ത്. നടൻ പണ്ടു പറഞ്ഞ കാര്യങ്ങളാണ് താരം വ്യക്തമാക്കിയത്.

ജനപ്രിയ താരം ദിലീപ് -ജോണി ആന്റണി ചിത്രം സി ഐഡി മൂസ വലിയ വിജയമാണ് മലയാള സിനിമയ്ക്ക് സമ്മാനിച്ചത്. റിലീസ് ചെയ്ത് വര്‍ഷങ്ങള്‍ കഴിഞ്ഞെങ്കിലും ചിത്രത്തിലെ കോമഡി രംഗങ്ങളെല്ലാം പ്രേക്ഷകരുടെ പ്രിയപ്പെട്ടവയാണ് ഇന്നും.

പക്ഷെ, ദിലീപിനെ കുറിച്ച് ജോണി ആന്റണി പറഞ്ഞ കാര്യങ്ങള്‍ വൈറലാകുകയാണ്. ദിലീപ് നിര്‍മ്മിച്ചതു കൊണ്ടാണ് ആ സമയത്ത് സി ഐഡി മൂസയ്ക്ക് അത്രയ്ക്കും പബ്ലിസിറ്റി ലഭിച്ചതെന്ന് സംവിധായകൻ വ്യക്തമാക്കി.

കൂടാതെ ആ സിനിമയുടെ മേക്കിംഗ് സമയത്തെല്ലാം എനിക്ക് പൂര്‍ണമായ സ്വാതന്ത്ര്യമാണ് അദ്ദേഹം നല്‍കിയത്. അന്ന് ചോദിക്കുന്ന ഫെസിലിറ്റികളെല്ലാം അദ്ദേഹം ഒരുക്കിതന്നു. എത്രത്തോളം നന്നാക്കാന്‍ പറ്റുമോ അത്രത്തോളം സിനിമ നന്നാക്കാന്‍ കഴിഞ്ഞു. അന്ന് ദിലീപ് പറഞ്ഞത് ഒറ്റക്കാര്യം മാത്രമായിരുന്നു. സിനിമ കഴിയുമ്പോള്‍ എനിക്ക് നിവര്‍ന്ന് നില്‍ക്കണം. ആള്‍ക്കാര് കുറ്റം പറയരുത് എന്ന് പറഞ്ഞു, സിനിമ വിജയമാകുകയും ചെയ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button