Latest NewsNewsEntertainment

കല്യാണപ്പെണ്ണായണിഞ്ഞൊരുങ്ങി മൃദുല മുരളി; സോഷ്യല്‍ മീഡിയയിൽ വൈറലാകുന്ന വിവാഹ വീഡിയോ കാണാം

വിവാഹവേദിയില്‍ നിന്നുള്ള ചിത്രങ്ങളും വീഡിയോകളും ആരാധകര്‍ ഏറ്റെടുത്തിരിക്കുകയാണ്

മലയാള സിനിമാ നടിയും അവതാരകയുമായ മൃദുല മുരളിയുടെ വിവാഹ വീഡിയോ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധേയമാകുന്നു. നടി രമ്യ നമ്പീശന്‍, ഗായിക സയനോര എന്നിവരാണ് താരത്തിന്റെ വിവാഹത്തില്‍ പങ്കെടുത്തത്.

താരത്തിന്റെ വിവാഹവേദിയില്‍ നിന്നുള്ള ചിത്രങ്ങളും വീഡിയോകളും ആരാധകര്‍ ഏറ്റെടുത്തിരിക്കുകയാണ്. അവതാരകയായി തിളങ്ങിയ താരം മോഹന്‍ലാല്‍ ചിത്രം റെഡ് ചില്ലീസിലൂടെയാണ് സിനിമാരംഗത്തേക്ക് എത്തിയത്.

 

 

വൻഹിറ്റായി മാറിയ എല്‍സമ്മ എന്ന ആണ്‍കുട്ടി, 10:30 എഎം ലോക്കല്‍ കോള്‍, ശിഖാമണി, അയാള്‍ ഞാനല്ല തുടങ്ങിയ മലയാളം സിനിമകളിലും മൃദുല വേഷമിട്ടിട്ടുണ്ട്. നാഗരാജ ചോളന്‍ എംഎ എംഎല്‍എ, മണിയാര്‍ കുടുംബം എന്നീ തമിഴ് ചിത്രങ്ങളിലും രാഗ്ദേശ് എന്ന ഹിന്ദി ചിത്രത്തിലും താരം അഭിനയിച്ചിട്ടുണ്ട്.

shortlink

Related Articles

Post Your Comments


Back to top button