KeralaLatest NewsNews

സിപിഎം മുതലാളിമാര്‍ക്കൊപ്പം നില്‍ക്കുന്ന പാര്‍ട്ടി ; മുഖ്യമന്ത്രിയും ശിവശങ്കറും തമ്മില്‍ 12 വര്‍ഷത്തെ ബന്ധം, പരിചയപ്പെടുത്തി കൊടുത്തത് അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി ; മുല്ലപ്പള്ളി രാമചന്ദ്രന്‍

തിരുവനന്തപുരം: സിപിഎം മുതലാളിമാര്‍ക്കൊപ്പം നില്‍ക്കുന്ന പാര്‍ട്ടിയാണെന്ന് കെപിസിസ അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍. മുഖ്യമന്ത്രി പിണറായി വിജയനും എം ശിവശങ്കറും തമ്മില്‍ 12 വര്‍ഷമായി നല്ല ബന്ധമുണ്ടെന്നും അദ്ദേഹത്തെ പിണറായി വിജയന് പരിചയപ്പെടുത്തികൊടുത്തത് മുഖ്യമന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറിയായ സി എം രവീന്ദ്രന്‍ ആണെന്നും മുല്ലപ്പള്ളി പറഞ്ഞു. കോടിയേരി ബാലകൃഷ്ണന്‍ ആഭ്യന്തര മന്ത്രിയായിരിക്കെ ആയിരുന്നു ആ സംഭവം.

അതേസമയം ലാവ്‌ലിന്‍ കേസിലെ സുപ്രധാന രേഖകള്‍ നഷ്ടപെട്ടതില്‍ രവീന്ദ്രന് പങ്കുണ്ടോയെന്ന് അന്വേഷിക്കണമെന്നും നളിനി നെറ്റോയുടെ രാജിക്ക് പിന്നിലെ കാരണം എന്താണെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണമെന്നും അദ്ദേഹം പറഞ്ഞു. ബിനീഷ് കോടിയേരിയുടെ അറസ്റ്റിനെക്കുറിച്ച് കോടിയേരി ബാലകൃഷ്ണന്‍ ഇതുവരെയും പ്രതികരിക്കാത്തത് എന്തുകൊണ്ടാണെന്നും മുഖ്യമന്ത്രിക്കും ഇക്കാര്യത്തില്‍ പ്രതികരിക്കാന്‍ ഒന്നുമില്ലേ എന്നും മുല്ലപ്പള്ളി ചോദിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button