Latest NewsIndia

രാജ്യത്തെ ആദ്യ കടൽ വിമാന സർവ്വീസ് നാടിന് സമർപ്പിക്കാനൊരുങ്ങി പ്രധാനമന്ത്രി, ഇന്ന് ഗുജറാത്തിലെത്തും

സബർമതിയെയും കെവാഡിയും കുറഞ്ഞ ചിലവിൽ ബന്ധിപ്പിക്കുന്നതിന്റെ ഭാഗമായാണ് ഗുജറാത്ത് സർക്കാർ കടൽ വിമാന സർവ്വീസ് ആരംഭിക്കാൻ തീരുമാനിച്ചത്.

ഗാന്ധിനഗർ: ദ്വിദിന സന്ദർശനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് ഗുജറാത്തിലെത്തും. രാജ്യത്തെ ആദ്യ കടൽ വിമാന സർവ്വീസ് ഉൾപ്പെടെയുള്ള പദ്ധതികളുടെ ഉദ്ഘാടനം അദ്ദേഹം നിർവ്വഹിക്കും. സബർമതി നദിക്കരയിൽ നിന്നും നർമ്മദ ജില്ലയിലെ കെവാഡിയയിലുള്ള സർദാർ വല്ലഭഭായ് പട്ടേലിന്റെ ഏകതാ പ്രതിമയിലേക്കാണ് കടൽ വിമാന സർവ്വീസ് ഒരുക്കിയിരിക്കുന്നത്.

പട്ടേലിന്റെ ജന്മദിനമായ ഒക്ടോബർ 31 ന് കടൽ വിമാന സർവ്വീസ് ആരംഭിക്കുമെന്ന് നേരത്തെ ഗുജറാത്ത് സർക്കാർ അറിയിച്ചിരുന്നു. കഴിഞ്ഞ ദിവസം അന്തരിച്ച ഗുജറാത്ത് മുൻ മുഖ്യമന്ത്രി കേശുഭായ് പട്ടേലിന്റെ കുടുംബത്തേയും പ്രധാനമന്ത്രി സന്ദർശിക്കും. സബർമതിയെയും കെവാഡിയും കുറഞ്ഞ ചിലവിൽ ബന്ധിപ്പിക്കുന്നതിന്റെ ഭാഗമായാണ് ഗുജറാത്ത് സർക്കാർ കടൽ വിമാന സർവ്വീസ് ആരംഭിക്കാൻ തീരുമാനിച്ചത്.

read also: ഫ്രാൻസിലെ ഭീകരാക്രമണം; അക്രമി ഏതു രാജ്യക്കാരനെന്ന് കണ്ടെത്തി

യാത്രക്കാർക്ക് താങ്ങാവുന്ന നിരക്കാണ് സർവ്വീസിന് ഏർപ്പെടുത്തിയിരിക്കുന്നതെന്ന് സർക്കാർ വൃത്തങ്ങൾ അറിയിച്ചു. പ്രൈവറ്റ് വിമാന കമ്പനിയായ സ്പൈസ് ജെറ്റാണ് കടൽ വിമാന സർവ്വീസ് നിയന്ത്രിക്കുക. ഒരു സമയം 12 പേർക്ക് യാത്ര ചെയ്യാനുള്ള സൗകര്യം വിമാനത്തിൽ ഒരുക്കിയിട്ടുണ്ട്. ഒരു ദിവസം നാല് വിമാന സർവ്വീസുകളാണ് ഉണ്ടാകുക. ഒരാൾക്ക് 4,800 രൂപയാണ് ടിക്കറ്റ് നിരക്ക്.

 

shortlink

Post Your Comments


Back to top button