Latest NewsNewsIndia

ശത്രു റഡാറുകളുടെ അന്തകന്‍ ‘ രുദ്രം ‘, 2022 ഓടെ വ്യോമസേനയുടെ ഭാഗമാകുമെന്ന് റിപ്പോര്‍ട്ട്

ന്യൂഡല്‍ഹി : ശത്രുക്കളുടെ റഡാറുകളും സര്‍വൈലന്‍സ് സിസ്റ്റങ്ങളും തകര്‍ത്തെറിയാന്‍ ശേഷിയുള്ള ഇന്ത്യയിലെ ആദ്യ ആന്റി – റേഡിയേഷന്‍ മിസൈല്‍ ആയ ‘ രുദ്രം ‘ 2022 ഓടെ സര്‍വീസിലേക്ക് പ്രവേശിക്കുമെന്ന് വ്യോമസേനയിലെ ഉന്നത ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ഒരു ദേശിയ മാദ്ധ്യമം റിപ്പോര്‍ട്ട് ചെയ്തു. രുദ്രം എത്തുന്നതോടെ ഇന്ത്യന്‍ വ്യോമസേനയുടെ കരുത്ത് ഇരട്ടിയാകും. വ്യോമസേനയ്ക്ക് വേണ്ടി ഡിഫെന്‍സ് റിസേര്‍ച്ച് ആന്റ് ഡെവലപ്‌മെന്റ് ഓര്‍ഗനൈസേഷന്‍ ( ഡി.ആര്‍.ഡി.ഒ ) ആണ് രുദ്രം മിസൈല്‍ നിര്‍മിച്ചത്. ഒഡീഷയിലെ ബാലസോര്‍ ദ്വീപില്‍ ഒക്ടോബര്‍ 9ന് രുദ്രം വിജയകരമായി പരീക്ഷിച്ചിരുന്നു. ആകാശത്തു നിന്ന് കരയിലേക്ക് വിക്ഷേപിക്കുന്ന മിസൈല്‍ (എയര്‍ ടു സര്‍ഫസ്) സുഖോയ് – 30 വിമാനത്തില്‍ നിന്നാണ് പരീക്ഷിച്ചത്.

read also : ശക്തമായ നടപടികളുമായി കേ​ന്ദ്ര അ​ന്വേ​ഷ​ണ ഏ​ജ​ന്‍​സി​ക​ള്‍; ഉദ്യോഗസ്ഥരുടെ അന്വേഷണ പരിധിയിലുള്ളത് നാലു പ്രമുഖർ: സ്വപ്നയുമായുള്ള അടുപ്പം വിനയാകും

ആറ് മുതല്‍ ഏഴ് പരീക്ഷണങ്ങള്‍ കൂടി നടത്തിയ ശേഷം രുദ്രത്തെ 2022 ഓടെ വ്യോമസേനയുടെ ഭാഗമാക്കാനാണ് പദ്ധതി. മിസൈലില്‍ ഘടിപ്പിച്ച ഹോമിംഗ് ഹെഡ് ശത്രു രാജ്യങ്ങളുടെ റഡാര്‍ സ്റ്റേഷനുകളില്‍ നിന്നുള്ള റേഡിയോ വികിരണങ്ങള്‍ പിടിച്ചെടുത്ത് സ്റ്റേഷനുകള്‍ കണ്ടെത്തി നശിപ്പിക്കും. വിക്ഷേപിക്കുന്നതിന് മുന്‍പും അതിന് ശേഷവും നൂറുകിലോമീറ്റര്‍ അകലെയുള്ള ലക്ഷ്യങ്ങളെ വരെ കണ്ടെത്താന്‍ ശേഷിയുണ്ട് ഹോമിംഗ് ഹെഡിന്.

രുദ്രം മിസൈല്‍ ജാഗ്വാര്‍, തേജസ് വിമാനങ്ങളിലും ഘടിപ്പിക്കാം. മിസൈലിന് 5.5 മീറ്റര്‍ നീളമുണ്ട്. ദൂരപരിധി 100-250 കി.മീ ആണ്. ഈ വര്‍ഷം അവസാനത്തോടെ സുഖേയ് – 30 ല്‍ നിന്ന് തന്നെ രുദ്രത്തെ വീണ്ടും പരീക്ഷിക്കാനാണ് സാദ്ധ്യത. കൂടാതെ 10 കിലോമീറ്ററിലധികം ദൂരത്തില്‍ നിന്നും ശത്രുക്കളുടെ ടാങ്കിനെ തകര്‍ക്കാന്‍ ശേഷിയുള്ള പുതിയ എയര്‍ – ലോഞ്ചഡ് മിസൈലും ഇന്ത്യ വികസിപ്പിച്ചു കൊണ്ടിരിക്കുകയാണ്. ഇതിന്റെയും നിര്‍ണായക പരീക്ഷണം വരും മാസങ്ങളില്‍ ഉണ്ടാകും.

shortlink

Related Articles

Post Your Comments

Related Articles


Back to top button