Latest NewsInternational

പാക്-തുര്‍ക്കി സംയുക്ത ‘ബോയ്‌കോട്ട് ഫ്രാന്‍സ്’ ക്യാംപെയിന് വന്‍തിരിച്ചടി നൽകി ബോയ്‌കോട്ട് തുർക്കിയുമായി സൗദിയിലെ ജനങ്ങൾ

റിയാദ് : തുര്‍ക്കി ഉല്‍പ്പന്നങ്ങള്‍ ബഹിഷ്കരിക്കാനുള്ള ബോയ്‌കോട്ട് തുര്‍ക്കി ക്യാമ്ബയിനുമായി സൗദി അറേബ്യയിലെ ജനങ്ങള്‍. ഫ്രാന്‍സിലെ ചരിത്ര അധ്യാപകനായ സാമുവല്‍ പാറ്റിയെ മതമൗലിക വാദികള്‍ കൊലപ്പെടുത്തിയതിനെത്തുടര്‍ന്ന് ഫ്രഞ്ച് ഭരണകൂടം ശക്തമായ നടപടികള്‍ എടുത്തിരുന്നു.

കൊലയ്ക്കു കാരണമായ കാര്‍ട്ടൂണ്‍, ഫ്രഞ്ച് സര്‍ക്കാര്‍ ഗവണ്‍മെന്റ് കെട്ടിടങ്ങളില്‍ മണിക്കൂറുകളോളം പ്രദര്‍ശിപ്പിച്ചു കാണിച്ചു.ആവിഷ്കാര സ്വാതന്ത്ര്യത്തില്‍ ഊന്നിയുള്ള ഫ്രാന്‍സിന്റെ നടപടികളില്‍ പ്രകോപിതരായതോടെ, തുര്‍ക്കി പ്രസിഡന്റ് എര്‍ദോഗാന്‍ ‘ബോയ്‌കോട്ട് ഫ്രാന്‍സ്’ ക്യാംപെയിനോടെ മുന്നോട്ടു വരികയായിരുന്നു.തൊട്ടുപിറകെ പാകിസ്ഥാനും ഇതിന് പിന്തുണ പ്രഖ്യാപിച്ചു.

ഫ്രഞ്ച് ഉല്‍പ്പന്നങ്ങള്‍ ബഹിഷ്കരിക്കാന്‍ ഇരു രാഷ്ട്രനേതാക്കളും ആഹ്വാനം ചെയ്തു.എന്നാല്‍, ഫ്രാന്‍സിന് തികച്ചും അനുകൂലമായ നിലപാടാണ് സൗദി അറേബ്യ കൈക്കൊണ്ടിരിക്കുന്നത്. ഇതിലുപരി, ലോകത്തെവിടെയും സാധനങ്ങള്‍ കയറ്റുമതി ചെയ്യാനുള്ള ഒരു ഇടത്താവളമായി സൗദി അറേബ്യയെ ഉപയോഗപ്പെടുത്തുന്നുണ്ട്. അതിനാല്‍ തന്നെ എത്രയും പെട്ടെന്ന് ഈ ക്യാമ്പയിന്‍ അവസാനിപ്പിച്ചില്ലെങ്കില്‍ എര്‍ദോഗന്‍ കനത്ത വില കൊടുക്കേണ്ടി വരുമെന്നാണ് അറബ് മാധ്യമങ്ങള്‍ വ്യക്തമാക്കുന്നത്.

read also: ‘പുല്‍വാമ ആക്രമണത്തിൽ ഗൂഢാലോചന ആരോപിച്ച കോണ്‍ഗ്രസ് രാജ്യത്തോട് മാപ്പുപറയണം’- കേന്ദ്രമന്ത്രി പ്രകാശ് ജാവദേക്കര്‍

കൂടാതെ എര്‍ദോഗന്റെ തീവ്രമായ മതഭ്രാന്തന്‍ എതിരെ പ്രതിഷേധവുമായി രംഗത്ത് വന്നിരിക്കുകയാണ് സൗദി അറേബ്യയിലെ ജനങ്ങള്‍.’ബോയ്‌കോട്ട് തുര്‍ക്കി’ എന്നപേരില്‍ തുര്‍ക്കി ഉല്‍പ്പന്നങ്ങള്‍ ബഹിഷ്കരിക്കാന്‍ ആരംഭിച്ചിരിക്കുകയാണ് സൗദി പൗരന്മാര്‍. സൗദിഅറേബ്യ തുര്‍ക്കിയുടെ ഏറ്റവും പ്രധാന മാര്‍ക്കറ്റുകളില്‍ ഒന്നാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button