Latest NewsNewsIndia

പാർക്കിലെ തത്തകളെ കൈയ്യിൽ വച്ച് ഓമനിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി; വൈറലായി ചിത്രങ്ങൾ

ന്യൂഡൽഹി : രണ്ട് ദിവസത്തെ സന്ദർശനത്തിനായി ജന്മനാടായ ഗുജറാത്തിലെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദി കഴിഞ്ഞ ദിവസമാണ് ജംഗിൾ സഫാരി എന്നറിയപ്പെടുന്ന സർദാർ പട്ടേൽ സുവോളജിക്കൽ പാർക്ക് ഉദ്ഘാടനം ചെയ്തത്. ഉദ്ഘാടനത്തിന് ശേഷം പാർക്കും പക്ഷിസങ്കേതവും മോദി സന്ദർശിക്കുകയും ചെയ്തു.

ഇപ്പോഴിതാ പാർക്കിലെ പക്ഷികളുമായി ചെലവിടുന്ന മോദിയുടെ ചിത്രങ്ങളും വീഡിയോയും സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്. പാർക്കിലെ തത്തകളെ കൈയ്യിൽ വച്ച് ഓമനിക്കുന്ന മോദിയുടെ ചിത്രങ്ങളാണ് വൈറലായിരിക്കുന്നത്.

 

ഒരു തത്ത മോദിയുടെ കൈയ്യിൽ ശാന്തനായി ഇരിക്കുന്നത് വീഡിയോയിൽ കാണാം. അതേസമയം, മറ്റൊരു തത്ത അദ്ദേഹത്തിന്റെ ചുമലിലേക്ക് ചാടിക്കയറുന്നുണ്ട്.നീലനിറത്തിലെ വലിയൊരു തത്തയേയും കൈയ്യിലേന്തി നിൽക്കുന്ന മോദിയേയും ചിത്രങ്ങളിൽ കാണാം. ഇതാദ്യമായല്ല, മോദിയുടെ പക്ഷി സ്നേഹം ചർച്ചയാകുന്നത്. മയിലുകൾക്ക് തീറ്റകൊടുക്കുന്ന വീഡിയോയിലൂടെ കഴിഞ്ഞ ഓഗസ്റ്റിൽ മോദി എല്ലാവരെയും ഞെട്ടിച്ചിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button