Life Style

ചായ ഉണ്ടാക്കുമ്പോള്‍ ഈ നുറുങ്ങുവിദ്യകള്‍ കൂടി അറിഞ്ഞിരിക്കാം

ചായ ഒരു വികാരമാണ് പലര്‍ക്കും. ഭക്ഷണം കഴിക്കാന്‍ മറന്നാലും ദിവസത്തില്‍ പല സമയങ്ങളിലായി ശീലമാക്കിയ ചായ ലഭിച്ചില്ലെങ്കില്‍ അസ്വസ്ഥരാകുന്നവര്‍ പോലും നമുക്കിടയിലുണ്ട്. ദിവസവും ഒരേ പോലെയുള്ള ചായ കുടിച്ചാല്‍ മതിയോ ? പാലും പഞ്ചസാരയും ചായിലയും വെള്ളവും ചേര്‍ത്ത് ചൂടാക്കി ലഭിക്കുന്ന പാനീയം എന്നതിലുപരി ചായ ഉണ്ടാക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍ കൂടിയുണ്ട്.

ഇഞ്ചി, ഏലം എന്നിവ ചായയില്‍ ചേര്‍ക്കുന്നത് പ്രത്യേക രുചിയും മണവും ഉണ്ടാകാന്‍ കാരണമാകുന്നു. കൂടാതെ ആരോഗ്യപരമായ പല നേട്ടങ്ങളും ഉണ്ടാകുന്നു. ചായയില്‍ കറുകപ്പട്ടയുടെ കഷ്ണങ്ങള്‍ ഇടുന്നതും നല്ലതാണ്.

ചായ ഉണ്ടാക്കുമ്പോള്‍ ടീ ബാഗുകള്‍ ഉപയോഗിക്കുന്നതിന് പകരം ചായില ഉപയോഗിക്കുന്നത് നല്ലതാണ്.

ചായ ഉണ്ടാക്കാനായി ഉപയോഗിക്കുന്ന വെള്ളത്തിന്റെ ചൂട് പോലും ചായയുടെ രുചിയെ ബാധിക്കുന്നു. കട്ടന്‍ ചായ, ഗ്രീന്‍ ടീ, പാല്‍ ചായ എന്നിവയ്‌ക്കെല്ലാം പലതരത്തിലുള്ള താപനിലയാണ് ആവശ്യമായത്. ഗ്രീന്‍ ടീ ഉണ്ടാക്കുവാന്‍ മൂന്ന് മുതല്‍ നാല് മിനിറ്റ് വരെയും കട്ടന്‍ ചായ ഉണ്ടാക്കുവാന്‍ നാല് മുതല്‍ അഞ്ച് മിനിറ്റ് വരെയും വെള്ളം തിളപ്പിക്കേണ്ടതുണ്ട്.

വെറുമൊരു പാനീയം എന്നതിലുപരി ധാരാളം ആരോഗ്യവശങ്ങള്‍ ഉള്ളതാണ് ചായ. എന്നാല്‍ ചായയില്‍ പാല്‍ ഒഴിക്കുമ്പോള്‍ ഈ ഗുണങ്ങള്‍ ഇല്ലാതെയാകുന്നു എന്ന് അടുത്തിടെ പുറത്തിറങ്ങിയ യൂറോപ്യന്‍ ഹാര്‍ട്ട് ജേര്‍ണലില്‍ വിവരിച്ചിരുന്നു.

ചായില അല്ലെങ്കില്‍ ചായപ്പൊടി സൂക്ഷിച്ചിരിക്കുന്ന പാത്രം നന്നായി അടച്ചുവെക്കുവാന്‍ ശ്രദ്ധിക്കുക. ജലാംശമോ വായുവോ പാത്രത്തില്‍ കയറിയാല്‍ പെട്ടെന്ന് തന്നെ ഇവ കേടാകുന്നതാണ്.

ചായ ഉണ്ടാക്കുമ്പോള്‍ ആവശ്യത്തിന് പാലും മധുരവും ചായപ്പൊടിയും ചേര്‍ക്കാന്‍ ശ്രമിക്കുക. ആവശ്യത്തില്‍ കൂടുതലായി ഇവ ചേര്‍ക്കുന്നത് രുചി വര്‍ദ്ധിപ്പിക്കുന്നില്ല എന്ന് മനസിലാക്കുക.

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button