KeralaLatest NewsNews

മ​ക​ളെ ഉ​പ​യോ​ഗി​ച്ച്‌ സ്വാ​ധീ​നി​ക്കാ​ന്‍ ശ്ര​മി​ച്ചു​വെ​ന്ന് മ​ഞ്ജു വാ​ര്യ​ര്‍; മൊ​ഴി രേ​ഖ​പ്പെ​ടു​ത്തി​യി​ല്ല; വി​ചാര​ണ​ക്കോ​ട​തി​ക്കെ​തി​രെ സ​ര്‍​ക്കാ​ര്‍

അതേസമയം ത​ന്നെ വ​ക​വ​രു​ത്തു​മെ​ന്ന് ദി​ലീ​പ് ന​ടി ഭാ​മ​യോ​ട് പ​റ​ഞ്ഞ​താ​യി ആ​ക്ര​മി​ക്ക​പ്പെ​ട്ട ന​ടി​യും വി​ചാ​ര​ണ​ക്കോ​ട​തി​യി​ല്‍ മൊ​ഴി ന​ല്‍​കി​യി​രു​ന്നു.

കൊച്ചി: ന​ടി​യെ ആക്രമിച്ച സം​ഭ​വ​ത്തി​ല്‍ വി​ചാ​ര​ണ​ക്കോ​ട​തി​ക്കെ​തി​രെ സ​ര്‍​ക്കാ​ര്‍ ഹൈ​ക്കോ​ട​തി​യി​ല്‍. ആ​ക്ര​മി​ക്ക​പ്പെ​ട്ട ന​ടി​യു​ടെ​യും മ​ഞ്ജു വാ​ര്യ​രു​ടെ​യും മൊ​ഴി രേ​ഖ​പ്പെ​ടു​ത്തു​ന്ന​തി​ല്‍ വി​ചാ​ര​ണ​ക്കോ​ട​തി​ക്ക് വീ​ഴ്ച സം​ഭ​വി​ച്ച​താ​യി സ​ര്‍​ക്കാ​ര്‍ ഹൈ​ക്കോ​ട​തി​യി​ല്‍ അ​റി​യി​ച്ചു. അമ്പതോളം പേജുള്ള സത്യവാങ്മൂലത്തിന്റെ പതിനഞ്ചാം പേജിലാണ് സര്‍ക്കാര്‍ വിചാരണ കോടതിക്കെതിരെ വിമര്‍ശനം നടത്തുന്നത്.അ​തേ​സ​മ​യം, വി​ചാ​ര​ണ​ക്കോ​ട​തി മാ​റ്റ​ണ​മെ​ന്ന ഹ​ര്‍​ജി ഹൈ​ക്കോ​ട​തി വെ​ള്ളി​യാ​ഴ്ച പ​രി​ഗ​ണി​ക്കും. അ​തു​വ​രെ കേ​സ് പ​രി​ഗ​ണി​ക്കു​ന്ന​ത് ത​ട​ഞ്ഞു.

Read Also: കോടിയേരിയുടെ മകന്‍ ബിനീഷിന് പണത്തിനോട് ആര്‍ത്തി; തിരുത്തണമായിരുന്നു: എം. എം ലോറന്‍സ്

എന്നാൽ കേ​സി​ലെ എ​ട്ടാം പ്ര​തി​യാ​യ ദി​ലീ​പ് മ​ക​ളെ ഉ​പ​യോ​ഗി​ച്ച്‌ ത​ന്നെ സ്വാ​ധീ​നി​ക്കാ​ന്‍ ശ്ര​മി​ച്ചു​വെ​ന്ന് മ​ഞ്ജു വാ​ര്യ​ര്‍ മൊ​ഴി ന​ല്‍​കി​യി​രു​ന്നു. ഈ ​മൊ​ഴി രേ​ഖ​പ്പെ​ടു​ത്താ​ന്‍ വി​ചാ​ര​ണ​ക്കോ​ട​തി ത​യാ​റാ​യി​ല്ല. കേ​സി​നെ സ്വാ​ധീ​നി​ക്കാ​നു​ള്ള പ്ര​തി​യു​ടെ ശ്ര​മ​ത്തെ​ക്കു​റി​ച്ച്‌ അ​റി​ഞ്ഞി​ട്ടും ഇ​ട​പെ​ട്ടി​ല്ലെ​ന്ന് സ​ര്‍​ക്കാ​ര്‍ ഹൈ​ക്കോ​ട​തി​യെ ബോ​ധി​പ്പി​ച്ചു.

അതേസമയം ത​ന്നെ വ​ക​വ​രു​ത്തു​മെ​ന്ന് ദി​ലീ​പ് ന​ടി ഭാ​മ​യോ​ട് പ​റ​ഞ്ഞ​താ​യി ആ​ക്ര​മി​ക്ക​പ്പെ​ട്ട ന​ടി​യും വി​ചാ​ര​ണ​ക്കോ​ട​തി​യി​ല്‍ മൊ​ഴി ന​ല്‍​കി​യി​രു​ന്നു. എ​ന്നാ​ല്‍ ഇ​ക്കാ​ര്യ​വും രേ​ഖ​പ്പെ​ടു​ത്താ​ന്‍ കോ​ട​തി ത​യാ​റാ​യി​ല്ല. വി​ചാ​ര​ണ​ക്കോ​ട​തി മാ​റ്റ​ണ​മെ​ന്ന ആ​ക്ര​മി​ക്ക​പ്പെ​ട്ട ന​ടി​യു​ടെ​യും സ​ര്‍​ക്കാ​രി​ന്റെ​യും ആ​വ​ശ്യം ഹൈ​ക്കോ​ട​തി പ​രി​ഗ​ണി​ക്കു​ക​യാ​ണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button