Latest NewsNewsEntertainmentHollywood

കാമുകിയുടെ വീടിന് മുന്നില്‍വച്ച്‌ നടന്‍ വെടിയേറ്റു മരിച്ചു; വെളിപ്പിന് ഒരു മണിയോടെയാണ് സംഭവം

വെടിവയ്പ്പ് നടക്കുന്ന സമയത്ത് കാമുകി അപ്പാര്‍ട്ട്മെന്റിലുണ്ടായിരുന്നു

പ്രമുഖ ഹോളിവു‍ഡ് നടന്‍ എഡ്ഡി ഹസ്സെല്‍ വെടിയേറ്റു മരിച്ചു. മുപ്പതുകാരനായ എഡി ടെക്സാസിലെ ​ഗ്രാന്‍ഡ് പ്രൈരീ അപ്പാര്‍ട്ട്മെന്റിലെ കാമുകിയുടെ വീടിനു മുന്നില്‍വച്ചായിരുന്നു ഞായറാഴ്ച വെളിപ്പിന് ഒരു മണിയോടെയാണ് ആക്രമിക്കപ്പെട്ടത്. വയറ്റില്‍ വെടിയെറ്റ ഹസ്സെലിനെ ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

വെടിവയ്പ്പ് നടക്കുന്ന സമയത്ത് കാമുകി അപ്പാര്‍ട്ട്മെന്റിലുണ്ടായിരുന്നു. എന്നാല്‍ ആക്രമിയെ അവര്‍ക്ക് കാണാനായില്ല. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. ടെക്സാസ് സ്വദേശിയായ എഡ്ഡി ഹസ്സെല്‍ 2010 ല്‍ പുറത്തിറങ്ങിയ ദി കിഡിസ് ആര്‍ ഓള്‍ റൈറ്റിലൂടെയാണ് ശ്രദ്ധേയനാവുന്നത്.

shortlink

Post Your Comments


Back to top button