Latest NewsNewsInternational

പ്രവാചകനെ നിന്ദിക്കുന്നവരെ കൊല്ലുക എന്ന് അല്‍-ഖ്വയ്ദ; നിലപാടില്‍ അയവു വരുത്താതെ ഇമ്മാനുവല്‍ മാക്രോണ്‍

ജക്കാര്‍ത്തയില്‍ ഇന്നലെ ഫ്രഞ്ച് എംബസിക്ക് മുന്നില്‍ നടന്ന പ്രതിഷേധത്തില്‍ ഏകദേശം 2000 ത്തോളം പേര്‍ പങ്കെടുത്തു.മാക്രോണിന്റെ കോലം കത്തിച്ചുകൊണ്ടായിരുന്നു പ്രതിഷേധം.

പാരീസ്: കാർട്ടൂൺ വിവാദത്തിൽ ഫ്രാൻസിനെതിരെ അറബ് രാഷ്ട്രങ്ങൾ ശക്തമായി പ്രതിരോധിക്കുമ്പോൾ ചുവട് പിടിച്ച് അല്‍-ഖ്വയ്ദ. പ്രാവചകനെ നിന്ദിക്കുന്ന ഏതൊരാളേയും കൊല്ലുക എന്നത് ഇസ്ലാം മതവിശ്വാസിയുടെ കടമയാണെന്നാണ് അല്‍-ഖ്വയ്ദ പ്രഖ്യാപിച്ചിരിക്കുന്നത്. മാക്രോണ്‍ ഇനിയും അനുഭവിക്കാന്‍ കിടക്കുന്നതേയുള്ളു എന്നൊരു ഭീഷണിയും മുഴക്കിയിട്ടുണ്ട്. ക്ലാസ്സ് മുറിയില്‍ ഒരു കാര്‍ട്ടൂണ്‍ പ്രദര്‍ശിപ്പിച്ചതിനെ തുടര്‍ന്ന് ഒരു അദ്ധ്യാപകന്റെ തലയറുത്ത സംഭവത്തെ തുടര്‍ന്നായിരുന്നു, പൗരന്മാരുടെ അഭിപ്രായ സ്വാതന്ത്ര്യം കാത്തുസൂക്ഷിക്കുവന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്ന പ്രസ്താവനയുമായി മാക്രോണ്‍ മുന്നിട്ടിറങ്ങിയത്. മാത്രമല്ല, ഇസ്ലാം തീവ്രവാദികള്‍ക്കെതിരെ കര്‍ശന നടപടികള്‍ കൈക്കൊള്ളുമെന്ന് പറയുകയും ചെയ്തു.

Read Also: കോവിഡിന്റെ മറവിൽ ഭീ​ക​ര​വാ​ദവും അ​തി​ര്‍​ത്തി ലം​ഘ​നവും; പാ​ക്കി​സ്ഥാനെ​തി​രെ തു​റ​ന്ന​ടി​ച്ച്‌ ഇ​ന്ത്യ

വിവിധ മുസ്ലിം രാജ്യങ്ങളില്‍ ഫ്രഞ്ച് ഉദ്പന്നങ്ങള്‍ ബഹിഷ്‌കരിക്കാന്‍ ആഹ്വാനം നല്‍കി നേതാക്കള്‍ രംഗത്ത് എത്തിയിട്ടുണ്ട്. ആഗോളവിപണിയില്‍ കാര്യമായ പര്‍ച്ചേസിങ് പവര്‍ (വാങ്ങള്‍ ശേഷി) ഇല്ലാത്ത രാജ്യങ്ങളാണ് ഇവയൊക്കെ എന്നതാണ് ശ്രദ്ധേയം. ജക്കാര്‍ത്തയില്‍ ഇന്നലെ ഫ്രഞ്ച് എംബസിക്ക് മുന്നില്‍ നടന്ന പ്രതിഷേധത്തില്‍ ഏകദേശം 2000 ത്തോളം പേര്‍ പങ്കെടുത്തു. മാക്രോണിന്റെ കോലം കത്തിച്ചുകൊണ്ടായിരുന്നു പ്രതിഷേധം. ബംഗ്ലാദേശിലും മാക്രോണിനും ഫ്രാന്‍സിനുമെതിരെ പ്രതിഷേധം രേഖപ്പെടുത്തിക്കൊണ്ട് കൂറ്റന്‍ റാലി നടന്നു.

ഫ്രഞ്ച് ഉദ്പന്നങ്ങള്‍ ബഹിഷ്‌കരിക്കുവാന്‍ ആഹ്വാനം നടത്തിയ പ്രകടനം പക്ഷെ ഫ്രഞ്ച് എംബസിക്ക് അടുത്ത് എത്തുന്നതിനു മുന്‍പ് പോലീസ് തടയുകയായിരുന്നു. പിന്നീട് മാക്രോണിന്റെ കോലം കത്തിച്ച്‌ പ്രതിഷേധക്കാര്‍ പിരിഞ്ഞുപോവുകയായിരുന്നു. ബംഗ്ലാദേശിലെ ഏറ്റവും വലിയ മതമൗലിക സംഘടനയായ ഹെഫാസത്-ഇ-ഇസ്ലാമിയുടെ നേതൃത്വത്തിലും പ്രതിഷേധം നടന്നിരുന്നു. മാക്രോണിനെ അപലപിച്ചുകൊണ്ട് പാര്‍ലമെന്റില്‍ പ്രമേയം പാസ്സാക്കണമെന്ന് യോഗം പ്രധാനമന്ത്രി ഷേയ്ഖ് ഹസിനയോട് ആവശ്യപ്പെടുകയും ചെയ്തു.

എന്നാൽ മാക്രോണിനെതിരെ പ്രതിഷേധ പ്രകടനങ്ങള്‍ നടന്ന ഇന്തോനേഷ്യയില്‍, പ്രസിഡണ്ട് ജോക്കോ വിഡോഡോ മാക്രോണിന്റെ അഭിപ്രായപ്രകടനത്തെ അപലപിച്ചു എങ്കിലുംപാരിസിലും നൈസിലും നടന്ന കൊലകളേയും ശക്തമായ ഭാഷയില്‍ അപലപിച്ചു. അതേസമയം, ഫ്രഞ്ച് മുസ്ലീങ്ങളേയും മുസ്ലിം തീവ്രവാദികളേയും വേര്‍തിരിച്ചു കണ്ടുതന്നെയാണ് മാക്രോണിന്റെ പ്രസ്താവന എന്ന് എംബസി വ്യക്തമാക്കി. ഫ്രഞ്ച് പൗരന്മാരായ മുസ്ലീങ്ങള്‍, ഫ്രഞ്ച് മൂല്യങ്ങള്‍ കാത്തു സൂക്ഷിക്കുന്നവരാണ് അവര്‍ക്കെതിരെ ഒരു പരാമര്‍ശവും ഉണ്ടായിട്ടില്ലെന്നും എംബസി വ്യക്തമാക്കി.

അതേസമയം ഇന്നലെ ഒഴിവുദിനങ്ങള്‍ കഴിഞ്ഞ് വിദ്യാര്‍ത്ഥികള്‍ സ്‌കൂളുകളില്‍ തിരിച്ചെത്തിയപ്പോള്‍, കൊലചെയ്യപ്പെട്ട അദ്ധ്യാപകന്‍ സാമുവല്‍ പാറ്റിയുടെ ഓര്‍മ്മകള്‍ക്ക് മുന്നില്‍ കുട്ടികള്‍ ഒരു മിനിറ്റ് നിശബ്ദരായി നിന്ന് ആദരവ് പ്രകടിപ്പിച്ചു. കനത്ത സുരക്ഷാ ക്രമീകരണങ്ങളോടെയാണ് സ്‌കൂളുകള്‍ വീണ്ടും തുറന്നിട്ടുള്ളത്. അതേസമയം പാറ്റി പഠിപ്പിച്ചിരുന്ന സ്‌കൂളില്‍ അദ്ധ്യാപകര്‍ക്ക് മാത്രമായിരുന്നു ഇന്നലെ പ്രവേശനം അനുവദിച്ചത്. തികഞ്ഞ പിന്തുണയുമായി ഫ്രഞ്ച് പ്രധാനമന്ത്രിയും അവിടെ എത്തിയിരുന്നു.

ഇനിമുതല്‍ സ്‌കൂളുകളി പത്തൊമ്പാതാം നൂറ്റാണ്ടിലെ ഫ്രഞ്ച് ചിന്തകനായ ജീന്‍ ജോറസിന്റെ വാക്കുകള്‍ കുട്ടികള്‍ വായിക്കും, ഫ്രാന്‍സിനെ, അതിന്റെ ഭൂമിശാസ്ത്രത്തെ, ചരിത്രത്തെ, അതിന്റെ ശരീരത്തേയും മനസ്സിനേയും അറിയുക എന്ന വരികളായിരിക്കും കുട്ടികള്‍ വായിക്കുക. ഒരു രാജ്യത്ത് നിലനില്‍ക്കുന്ന ഭരണഘടനയനുസരിച്ച്‌ ഭരണത്തിലേറിയ ഭരണാധികാരിയുടെ ഏറ്റവും സുപ്രധാനമായ കടമ, ആ ഭരണഘടന അനുസരിക്കുക എന്നതു തന്നെയണ്. അത് ഉറപ്പുവരുത്തുന്ന അവകശങ്ങള്‍ രാജ്യത്തെ പൗരന്മര്‍ക്കെല്ലാം ലഭിക്കുന്നുണ്ട് എന്ന് ഉറപ്പുവരുത്തേണ്ടതും അയാളുടെ കടമയാണ്. ആ കടമ നിര്‍വ്വഹിക്കുകയായിരുന്നു, അഭിപ്രായ സ്വാതന്ത്ര്യത്തിനു വേണ്ടി നിലകൊണ്ട് ഫ്രഞ്ച് പ്രസിഡണ്ട് ഇമ്മാനുവല്‍ മക്രോണ്‍ ചെയ്തത്. എന്നാല്‍, ജനാധിപത്യ ഭരണക്രമങ്ങളെയും, ബഹുസ്വരതയേയും അംഗീകരിക്കാന്‍ കഴിയാത്ത മതമൗലിക വാദികള്‍ അദ്ദേഹത്തിനെതിരെ തിരിഞ്ഞിരിക്കുകയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button