Latest NewsNewsInternational

പെഗാസസ്​ ഉപയോഗിച്ച്‌​ ചാരവൃത്തി നടത്തി: ദേശീയ സുരക്ഷാ യോഗം വിളിച്ച്‌ മാക്രോണ്‍

ജനാധിപത്യം, ദേശസുരക്ഷ, ജുഡീഷ്യറി എന്നിവയ്ക്ക് നേരെയുള്ള ആക്രമണമാണ്​ ഫോണ്‍ ചോര്‍ത്തല്‍.

പാരീസ്: രാജ്യത്ത് ദേശീയ സുരക്ഷാ യോഗം വിളിച്ച്‌ ഫ്രഞ്ച് പ്രസിഡന്‍റ് ഇമ്മാനുവല്‍ മാക്രോണ്‍. പെഗാസസ് ഫോണ്‍ ചോര്‍ത്തല്‍ വിവാദത്തില്‍ മാക്രോണ്‍ വ്യാഴാഴ്ച രാവിലെ ദേശീയ സുരക്ഷാ യോഗം വിളിച്ചതായി സര്‍ക്കാര്‍ വക്താവ് ഗബ്രിയേല്‍ അറ്റാല്‍ വ്യക്തമാക്കി. പ്രസിഡന്‍റ് ഈ വിഷയം വളരെ ഗൗരവമായി കാണുന്നുവെന്നും അറ്റാല്‍ വ്യക്തമാക്കി. എന്നാൽ ഇമാനുവല്‍ മാ​ക്രോണിന്റെ ഫോണിലും പെഗാസസ്​ ഉപയോഗിച്ച്‌​ ചാരവൃത്തി നടത്തിയതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. പാകിസ്​താന്‍ പ്രധാനമന്ത്രി ഇമ്രാൻഖാൻ, ദക്ഷിണാഫ്രിക്കന്‍ പ്രസിഡന്‍റ്​ സിറില്‍ റാംപോസ തുടങ്ങിയവരാണ് ചോര്‍ത്തലിന് ഇരയായ മറ്റ് പ്രമുഖര്‍.

Read Also: ചാക്കോ പുണ്യാളന്‍ ചമയുകയാണ്: പി സി ചാക്കോയ്ക്കെതിരെ വിമര്‍ശനവുമായി യുവതിയുടെ അച്ഛന്‍ രംഗത്ത്

അതേസമയം ഇന്ത്യയില്‍​ ഫോണ്‍ ചോര്‍ത്തല്‍ കോടതി മേല്‍നോട്ടത്തില്‍ പ്രത്യേക സംഘം അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് അഭിഭാഷകനായ എം.എല്‍. ശര്‍മ സുപ്രിംകോടതിയില്‍ പൊതുതാല്‍പര്യഹരജി സമര്‍പ്പിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയേയും സി.ബി.ഐയേയും എതിര്‍കക്ഷിയാക്കിയാണ് ഹരജി സമര്‍പ്പിച്ചിട്ടുള്ളത്​. ജനാധിപത്യം, ദേശസുരക്ഷ, ജുഡീഷ്യറി എന്നിവയ്ക്ക് നേരെയുള്ള ആക്രമണമാണ്​ ഫോണ്‍ ചോര്‍ത്തല്‍. ഫോണ്‍ ചോര്‍ത്തല്‍ ഭരണഘടനാ അവകാശങ്ങള്‍ ലംഘിക്കുന്നതാണെന്നും ഹർജിയില്‍ പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button