Latest NewsNewsInternational

‘ഇസ്ലാമിസത്തിന് സര്‍ക്കാര്‍ ഇളവുകള്‍ നല്‍കുന്നു’; ഫ്രാന്‍സില്‍ ആഭ്യന്തരയുദ്ധം നടത്തുമെന്ന് ഭീഷണി

കഴിഞ്ഞ തവണ പുറത്ത് വന്ന കത്തിനെ വിമര്‍ശിച്ച സര്‍ക്കാരിനെതിരെയും പുതിയ കത്തില്‍ പരാമര്‍ശമുണ്ട്. 'ആഭ്യന്തരയുദ്ധം ആരംഭിച്ചാല്‍ സൈന്യമായിരിക്കും രാജ്യം നിയന്ത്രിക്കുക.

പാരീസ്: രാജ്യത്ത് ആഭ്യന്തരയുദ്ധം നടത്തുമെന്ന് ഭീഷണിയുമായി വലതുപക്ഷ മാഗസിനില്‍ തുറന്ന കത്ത്. പൊതുജനങ്ങളില്‍ നിന്ന് 130,000 ത്തോളം പേരുടെ പിന്തുണയുണ്ടെന്ന് ആവകാശപ്പെടുന്നതാണ് കത്ത്. ഇസ്ലാമിസത്തിന് സര്‍ക്കാര്‍ ഇളവുകള്‍ നല്‍കുന്നുവെന്നാണ് കത്തിലെ ആരോപണം. പേരു വെളിപ്പെടുത്താത്ത സൈനികര്‍ തയ്യാറിക്കിയതെന്ന് കരുതുന്ന കത്തില്‍ രാജ്യത്തിന്റെ അതിജീവനമാണിതെന്നും കൂടുതല്‍ പൊതുജനപിന്തുണ ആവശ്യമാണെന്നും പറയുന്നുണ്ട്. വലുവര്‍ ആക്ടുവെല്‍ എന്ന മാഗസിനില്‍ ഞായറാഴ്ചയാണ് കത്ത് പ്രസിദ്ധീകരിച്ചത്. കത്തിന് പിന്നില്‍ നിലവില്‍ സൈന്യത്തിലുള്ളവരാണ് എന്നാണ് കരുതുന്നത് എങ്കിലും ഇക്കാര്യം വ്യക്തമല്ല. അഫ്ഗാനിസ്ഥാനില്‍, മാലി, മധ്യ ആഫ്രിക്കന്‍ രാജ്യങ്ങള്‍ എന്നിവിടങ്ങളിലെ ആഭ്യന്തര ഭീകരവിരുദ്ധ ഓപ്പറേഷന്റെ ഭാഗമായി സേവനം അനുഷ്ഠിച്ച യുവ സൈനികരാണ് തങ്ങളെന്നാണ് കത്തിലെ അവകാശവാദം. ഇസ്ലാമിസത്തെ ഇല്ലാതാക്കാന്‍ ത്യാഗം സഹിച്ചവരാണ് ഇവരെന്നും അതേ ഇസ്ലാമിനെ സ്വന്തം രാജ്യം വളര്‍ത്തുകയാണെന്നുമാണ് കത്തില്‍ പറയുന്നത്. പേര് വെളിപ്പെടുത്താത്തത് കൊണ്ട് തന്നെ സൈന്യത്തിലെ ഏത് റാങ്കില്‍പ്പെട്ടവരാണ് എന്നത് ഉള്‍പ്പടെയുള്ള വിശദാംശങ്ങള്‍ ലഭ്യമല്ല.

എന്നാൽ ഓണ്‍ലൈന്‍ പെറ്റീഷനുകളില്‍ പേര് വെളിപ്പെടുത്തേണ്ടെന്ന് മാത്രമല്ല ഇത് തെളിവായും പരിഗണിക്കപ്പെടാനാകില്ല. ആക്രമണങ്ങള്‍, മയക്കുമരുന്ന്, ഇസ്ലാമിസം എന്നിവയില്‍ ധാരാളം ഫ്രഞ്ച് പൗരന്‍മാര്‍ക്ക് നിലവില്‍ തന്നെ ആശങ്കയുണ്ട്. അതുകൊണ്ടു തന്നെ രാജ്യത്തിന്റെ പാരമ്ബര്യവുമായും നിയമപാലന സംവിധാനങ്ങളുമായും അടുത്തു നില്‍ക്കുന്ന സൈനികരില്‍ നിന്നും വരുന്ന ഇത്തരം പ്രതികരണങ്ങള്‍ കൃത്യമായ സൂചനകളായി നിരീക്ഷകര്‍ കാണുന്നു. പൊതുജനങ്ങളിലേക്ക് കടന്നു ചെന്ന് സൈന്യത്തെയും രാഷ്ട്രീയത്തെയും തമ്മില്‍ വേര്‍തിരിക്കുന്ന വര മായ്ക്കാന്‍ ശ്രമിക്കുന്നത് സഘര്‍ഷത്തിലേക്ക് നയിക്കും. ഇക്കാരണം കൊണ്ടു തന്നെ ധാരാളം സൈനികര്‍ കത്തിനെ എതിര്‍ക്കുന്നുണ്ട്.

Read Also: ഇസ്​ലാമിക ഐക്യം വളര്‍ത്തിയെടുക്കുക; പാകിസ്ഥാൻ പ്രധാനമന്ത്രിയുടെ സൗദി സന്ദര്‍ശനം; ലക്ഷ്യം?

ഇത് ആദ്യമായി അല്ല ഫ്രാന്‍സില്‍ ഇത്തരം കത്തുകള്‍ പ്രത്യക്ഷപ്പെടുന്നത്. സെമി റിട്ടയേര്‍ഡ് ജനറല്‍മാരില്‍ നിന്നും സമാനമായ കത്ത് ഏപ്രിലില്‍ വന്നിരുന്നു. സൈനിക വിഭാഗം മന്ത്രിയായ ഫ്ലോറിനെ പാര്‍ലി കത്തിനെ നിശിതമായി വിമര്‍ശിച്ച്‌ രംഗത്ത് എത്തുകയും ചെയ്തു. മതപരവും രാഷ്ട്രീയപരവുമായ കാര്യങ്ങളില്‍ സൈന്യത്തിലുള്ളവര്‍ അഭിപ്രായം പറയുന്നത് നിയമ വിരുദ്ധമാണെന്നും ഇവര്‍ക്ക് എതിരെ നടപടിയുണ്ടാകും എന്നുമായിരുന്നു മന്ത്രിയുടെ പ്രതികരണം. അതേസമയം തീവ്ര വലതുപക്ഷ നേതാവും അടുത്ത വര്‍ഷത്തെ പ്രസിഡന്റ് തെരഞ്ഞെടുപ്പിനുള്ള സ്ഥാനാര്‍ത്ഥിയുമായ മറൈന്‍ ലെ പേന്‍ ഏപ്രിലില്‍ പുറത്തുവന്ന കത്തിന് പിന്തുണയുമായാണ് രംഗത്ത് എത്തിയത്. കഴിഞ്ഞ തവണ പുറത്ത് വന്ന കത്തിനെ വിമര്‍ശിച്ച സര്‍ക്കാരിനെതിരെയും പുതിയ കത്തില്‍ പരാമര്‍ശമുണ്ട്. ‘ആഭ്യന്തരയുദ്ധം ആരംഭിച്ചാല്‍ സൈന്യമായിരിക്കും രാജ്യം നിയന്ത്രിക്കുക. അത്തരം ഒരു സാഹചര്യം ആരും ആഗ്രഹിക്കുന്നില്ല. പക്ഷേ, ആഭ്യന്തരയുദ്ധത്തിന്റെ സാഹചര്യം രാജ്യത്ത് വര്‍ദ്ധിച്ച്‌ വരുന്നുണ്ട്. ഞങ്ങളേക്കാള്‍ കൂടുതല്‍ നിങ്ങള്‍ക്ക് അത് അറിയാം’ – കത്ത് പറയുന്നു. ഇസ്ലാമിക വിഘടനവാദം ഇല്ലായ്മ ചെയ്യാനെന്ന പേരില്‍ അടുത്തിടെ ഒരു വിവാദ ബില്‍ പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍ കൊണ്ടു വന്നിരുന്നു. ഇസ്ലാമിനെ വേട്ടയാടാനാണിതെന്ന ആക്ഷേപം രാജ്യത്തിനകത്തും പുറത്തും ശക്തമാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button