Latest NewsIndiaNews

രാജ്യസഭയിലും മേധാവിത്വം ഉറപ്പിച്ച്‌​ ബിജെപി; എണ്ണത്തിൽ ചുരുങ്ങി​ കോണ്‍ഗ്രസ്

അതേസമയം ചരിത്രത്തിലെ ഏറ്റവും കുറവ്​ പ്രാതിനിധ്യവുമായി കോണ്‍ഗ്രസ്​ ചുരുങ്ങുകയും ചെയ്​തു. 242 അംഗ രാജ്യസഭയില്‍ 38 അംഗങ്ങള്‍ മാത്രമാണ്​ കോണ്‍ഗ്രസിനുള്ളത്​.

ന്യൂഡല്‍ഹി: രാജ്യസഭയിൽ ആധിപത്യം ഉറപ്പിച്ച്‌​ എന്‍.ഡി.എ. ഉത്തര്‍പ്രദേശിലെ 11ഉം ഉത്തരാഖണ്ഡിലെ ഒന്നും രാജ്യസഭ സീറ്റുകളിലേക്ക്​ നടന്ന തെരഞ്ഞെടുപ്പില്‍ കേന്ദ്രമന്ത്രി ഹര്‍ദീപ്​ സിങ്​ പുരി ഉള്‍പ്പെടെ ഒമ്പത്​ ബി.ജെ.പി അംഗങ്ങള്‍ കൂടി രാജ്യസഭയിലെത്തിയതോടെയാണ്​ എന്‍.ഡി.എയുടെ അംഗബലം 100 കടന്നത്​​.
അതേസമയം ചരിത്രത്തിലെ ഏറ്റവും കുറവ്​ പ്രാതിനിധ്യവുമായി കോണ്‍ഗ്രസ്​ ചുരുങ്ങുകയും ചെയ്​തു. 242 അംഗ രാജ്യസഭയില്‍ 38 അംഗങ്ങള്‍ മാത്രമാണ്​ കോണ്‍ഗ്രസിനുള്ളത്​. എന്‍.ഡി.എ സഖ്യത്തിലെ ബി.ജെ.പിക്ക്​ 92 അംഗങ്ങളാണ്​ ഇപ്പോള്‍ രാജ്യസഭയിലുള്ളത്​. എന്‍.ഡി.എ ഘടകകക്ഷിയായ ജെ.ഡി.യുവിന്​ അഞ്ച്​ അംഗങ്ങളുമുണ്ട്​.

കൂടാതെ എന്‍.ഡി.എ ഘടക കക്ഷികളായ ആര്‍.പി.ഐ അത്തേവാലെ, അസം ഗണ പരിഷത്ത്​, മിസോ നാഷനല്‍ ഫ്രണ്ട്​, നാഷനല്‍ പീപ്പിള്‍സ്​ പാര്‍ട്ടി, നാഗ പീപ്പിള്‍സ്​ ഫ്രണ്ട്​, പട്ടാളി മക്കള്‍ കക്ഷി, ബോഡോലാന്‍ഡ്​ പീപ്പിള്‍സ്​ ഫ്രണ്ട്​ തുടങ്ങിയവക്ക്​ ഓരോ സീറ്റ്​ വീതവുമുണ്ട്​. ഇതോടെ രാജ്യസഭയില്‍ എന്‍.ഡി.എയുടെ അംഗസംഖ്യ 104 ആയി ഉയര്‍ന്നു​. നാല്​ നാമനിര്‍ദേശം ചെയ്യപ്പെട്ട അംഗങ്ങളുടെ പിന്തുണയും ലഭിക്കും. രാജ്യസഭയില്‍ ബില്ലുകള്‍ പാസാക്കാന്‍ 121 അംഗങ്ങളുടെ പിന്തുണയാണ്​ ആവശ്യം.

Read Also: ഇമ്മാനുവേല്‍ മാക്രോണിനെ പ്രശംസിച്ചു; ഹിന്ദുക്കക്കള്‍ക്ക് നേരെ മത മൗലികവാദികളുടെ അഴിഞ്ഞാട്ടം

നിര്‍ണായക ഘട്ടങ്ങളില്‍ ബില്ലുകള്‍ പാസാക്കുന്നതിനായി എ.ഐ.എ.ഡി.എം.കെ, ബി.ജെ.ഡി എന്നീ പാര്‍ട്ടികളുടെ ഒമ്പത് വീതം​ അംഗങ്ങളുടെയും ടി.ആര്‍.എസിന്റെ ഏഴ്​ അംഗങ്ങളുടെയും വൈ.എസ്​.ആര്‍.സി.പിയുടെ ആറംഗങ്ങളുടെയും പിന്തുണ രാജ്യസഭയില്‍ എന്‍.ഡി.എക്ക്​ ലഭിക്കാറുണ്ട്​. ഭൂരിപക്ഷം കൈയാളുന്നില്ലെങ്കിലും സുപ്രധാന ബില്ലുകള്‍ ഏകപക്ഷീയമായി എന്‍.ഡി.എക്ക്​ ഇതോടെ പാസാക്കിയെടുക്കാന്‍ കഴിയും.

എന്നാൽ കേന്ദ്രമന്ത്രിക്ക്​ പുറമെ ബി.ജെ.പിയുടെ നീരജ്​ ശേഖര്‍, അരുണ്‍ സിങ്​, ഗീത ശാക്യ, ഹരിദ്വാര്‍ ദുബെ, ബ്രിജ്​ലാല്‍, ബി.എല്‍. വര്‍മ, സീമ ദ്വിവേദി തുടങ്ങിയവരും സമാജ്​വാദി പാര്‍ട്ടിയുടെ രാം ഗോപാല്‍ യാദവും ബി.എസ്​.പിയുടെ രാംജി ഗൗതവുമാണ്​ രാജ്യസഭയിലെത്തിയത്​. നവംബര്‍ 25 മുതല്‍ 2026 നവംബര്‍ 24 വരെയാണ്​ പുതിയ അംഗങ്ങളുടെ കാലാവധി.

shortlink

Related Articles

Post Your Comments

Related Articles


Back to top button