Latest NewsIndiaNews

ഇമ്മാനുവേല്‍ മാക്രോണിനെ പ്രശംസിച്ചു; ഹിന്ദുക്കക്കള്‍ക്ക് നേരെ മത മൗലികവാദികളുടെ അഴിഞ്ഞാട്ടം

ഫേസ്ബുക്ക് പോസ്റ്റിലൂടെ ഇസ്ലാം മതത്തെ അപകീര്‍ത്തിപ്പെടുത്തിയെന്ന് ആരോപിച്ചാണ് വീടുകള്‍ നശിപ്പിച്ചത്.

ധാക്ക: കാർട്ടൂൺ വിവാദം രാജ്യത്ത് കനക്കുന്നു. ബംഗ്ലാദേശില്‍ ഹിന്ദുക്കക്കള്‍ക്ക് നേരെ ഇസ്ലാം മത മൗലികവാദികളുടെ ക്രൂരത. ബംഗ്ലാദേശിലെ ക്യുമില്ല നഗരത്തിലുള്ള ഹിന്ദുക്കളുടെ വീടുകള്‍ ഇസ്ലാം മതമൗലിക വാദികള്‍ തീ കൊളുത്തി നശിപ്പിച്ചു. ഫേസ്ബുക്ക് പോസ്റ്റിലൂടെ ഇസ്ലാം മതത്തെ അപകീര്‍ത്തിപ്പെടുത്തിയെന്ന് ആരോപിച്ചാണ് വീടുകള്‍ നശിപ്പിച്ചത്. കഴിഞ്ഞ ദിവസം ഇസ്ലാം ഭീകരവാദത്തിനെതിരെ കടുത്ത നടപടികള്‍ സ്വീകരിച്ച ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവേല്‍ മാക്രോണിനെ പ്രശംസിച്ചു കൊണ്ട് ക്യുമില്ല നഗരത്തിലെ ഒരാള്‍ ഫേസ്ബുക്ക് പോസ്റ്റിട്ടിരുന്നു. ഇതിനു പിന്നാലെയാണ്‌ ആക്രമണം ഉണ്ടായത്.

Read Also: വയനാട്ടിൽ വീണ്ടും മാവോയിസ്റ്റുമായി ഏറ്റുമുട്ടൽ; ഒരാൾ കൊല്ലപ്പെട്ടു

എന്നാൽ ക്യുമില്ല നഗരത്തിലെ മുറാദ്നഗര്‍ ഭാഗത്താണ് സംഭവം. വീടുകള്‍ക്കു നേരെ ആക്രമണമുണ്ടായതിനു പിന്നാലെ ക്യുമില്ലയുടെ ഡെപ്യൂട്ടി കമ്മീഷ്ണര്‍ അബ്ദുള്‍ ഫസല്‍ മിറും സുപ്പീരിയണ്ടന്റ് ഓഫ് പോലീസ് സയിദ് നുറുല്‍ ഇസ്ലാമും സ്ഥലത്തെത്തി സ്ഥിഗതികള്‍ പരിശോധിച്ചു. അതേസമയം കുറ്റവാളികള്‍ക്കെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്ന് പോലീസ് ഉറപ്പുനല്‍കിയിട്ടുണ്ട്. സംഭവത്തെ സംബന്ധിച്ച വിശദമായ അന്വേഷണം നടന്നു വരികയാണ്. സംഭവവുമായി ബന്ധപ്പെട്ട് പര്‍ബോ ധൗറിലെ കിന്റര്‍ഗാര്‍ഡന്റെ ഹെഡ്മാസ്റ്റര്‍ ഉള്‍പ്പെടെ രണ്ടു പേരെ അറസ്റ്റ് ചെയ്തതായി ബംഗ്‌റ ബസാര്‍ പോലീസ് സ്റ്റേഷനിലെ ഓഫീസര്‍ ഇന്‍ ചാര്‍ജായ ഖമറൂസ്സമാന്‍ താലൂക്ദെര്‍ വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button