KeralaLatest NewsNews

മുഖ്യമന്ത്രിക്ക് നേരെ സവാളയെറിഞ്ഞും ഇഷ്ടികയെറിഞ്ഞും പ്രതിഷേധം ; വീഡിയോ കാണാം

പാറ്റ്ന : തിരഞ്ഞെടുപ്പ് പ്രചാരണ യോഗത്തില്‍ സംസാരിക്കുന്നതിനിടെ ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറിന് നേരെ സവാളയേറ്. മധുബനി, ഹര്‍ലഖിയിലെ നടന്ന റാലിയില്‍ തൊഴിലവസരങ്ങളെ കുറിച്ച്‌ സംസാരിക്കുന്നതിനിടെയാണ് ജനങ്ങള്‍ക്കിടയില്‍ നിന്ന് ഒരാള്‍ മുഖ്യമന്ത്രിക്ക് നേരെ സവാള എറിഞ്ഞത്. അതിനൊപ്പം ഇഷ്ടിക കഷ്ണങ്ങളും വലിച്ചെറിഞ്ഞു.

Read Also : ഖാലിസ്താൻ ഭീകര സംഘടനയുടെ 12 വെബ്‌സൈറ്റുകൾ നിരോധിച്ച് കേന്ദ്ര സർക്കാർ

മദ്യക്കടത്ത് നടക്കുന്നു, പരസ്യമായി വില്പനയും നടക്കുന്നു. അത് തടയുന്നതില്‍ നിങ്ങള്‍ വിജയിച്ചിട്ടില്ലെന്ന് വിളിച്ചു പറഞ്ഞായിരുന്നു ആക്രമണം. ഉടന്‍ തന്നെ സുരക്ഷാ ഉദ്യോഗസ്ഥര്‍ മുന്നിലേക്കെത്തുകയും പ്രതിരോധം തീര്‍ക്കുകയും ചെയ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button