KeralaLatest NewsIndia

വയനാട്ടിൽ കൊല്ലപ്പെട്ട വേല്‍മുരുകന്‍ ജാമ്യത്തിലിറങ്ങി മുങ്ങിയ ആള്‍

മാ​വോ​വാ​ദി​ക​ള്‍​ക്കു വേ​ണ്ടി 'കു​ടി​യു​രി​മൈ പാ​തു​കാ​പ്പ്​ ന​ടു​വം' എ​ന്ന സം​ഘ​ട​ന​യു​ടെ പേ​രി​ല്‍ നി​യ​മ​സ​ഹാ​യം ല​ഭ്യ​മാ​ക്കി​യി​രു​ന്ന വേ​ല്‍​മു​രു​കന്റെ സ​ഹോ​ദ​ര​നും അ​ഭി​ഭാ​ഷ​ക​നു​മാ​യ മു​രു​ക​നെ മൂ​ന്നു വ​ര്‍​ഷം മു​മ്പ് ​​ ക്യൂ ​ബ്രാ​ഞ്ച്​ പൊ​ലീ​സ്​ അ​റ​സ്​​റ്റ്​ ചെ​യ്​​തി​രു​ന്നു

ചെ​ന്നൈ: വ​യ​നാ​ട്ടി​ല്‍ പൊ​ലീ​സിന്റെ വെ​ടി​യേ​റ്റ്​ കൊ​ല്ല​പ്പെ​ട്ട മാ​വോ​വാ​ദി വേ​ല്‍​മു​രു​ക​ന്‍ ​തേ​നി പെ​രി​യ​കു​ളം സ​ബ്​​കോ​ട​തി​യി​ല്‍​നി​ന്ന്​ ജാ​മ്യ​ത്തി​ലി​റ​ങ്ങി മു​ങ്ങി​യ പ്ര​തി​യെ​ന്ന്​ ത​മി​ഴ്​​നാ​ട്​ ക്യൂ ​ബ്രാ​ഞ്ച്​ പൊ​ലീ​സ്. മാ​വോ​വാ​ദി​ക​ള്‍​ക്കു വേ​ണ്ടി ‘കു​ടി​യു​രി​മൈ പാ​തു​കാ​പ്പ്​ ന​ടു​വം’ എ​ന്ന സം​ഘ​ട​ന​യു​ടെ പേ​രി​ല്‍ നി​യ​മ​സ​ഹാ​യം ല​ഭ്യ​മാ​ക്കി​യി​രു​ന്ന വേ​ല്‍​മു​രു​കന്റെ സ​ഹോ​ദ​ര​നും അ​ഭി​ഭാ​ഷ​ക​നു​മാ​യ മു​രു​ക​നെ മൂ​ന്നു വ​ര്‍​ഷം മു​മ്പ് ​​ ക്യൂ ​ബ്രാ​ഞ്ച്​ പൊ​ലീ​സ്​ അ​റ​സ്​​റ്റ്​ ചെ​യ്​​തി​രു​ന്നു. മു​രു​കന്റെ ഭാ​ര്യ അ​ള​കു​ദേ​വി​യും അ​ഭി​ഭാ​ഷ​ക​യാ​ണ്.

2007 ജൂ​ണി​ല്‍ തേ​നി മു​രു​ക​ന്‍​മ​ല​യി​ല്‍ സാ​യു​ധ പ​രി​ശീ​ല​ന​ത്തി​നി​ടെ​യാ​ണ്​ വേ​ല്‍​മു​രു​ക​നും കൂ​ട്ടാ​ളി​ക​ളാ​യ മു​ത്തു​ശെ​ല്‍​വ​ന്‍, പ​ള​നി​വേ​ല്‍ എ​ന്നി​വ​രും അ​റ​സ്​​റ്റി​ലാ​യ​ത്. കേ​സി​ല്‍ മൊ​ത്തം ആ​റു​പേ​രാ​ണ്​ പി​ടി​യി​ലാ​യ​ത്. ഉ​പാ​ധി​ക​ളോ​ടെ ജാ​മ്യ​ത്തി​ലി​റ​ങ്ങി​യ വേ​ല്‍​മു​രു​ക​ന്‍ ഉ​ള്‍​പ്പെ​ടെ മൂ​ന്ന്​ പ്ര​തി​ക​ള്‍ പി​ന്നീ​ട്​ മു​ങ്ങി. അതേസമയം കൊല്ലപ്പെട്ട മാവോയിസ്റ്റ് പ്രവര്‍ത്തകന്‍ വേല്‍മുരുഖന്റെ പോസ്റ്റുമോര്‍ട്ടം ഇന്ന് നടക്കും.

read also: ആകെ പുലിവാല് പിടിച്ച് പാകിസ്ഥാൻ, പുല്‍വാമയെ നേട്ടമായി വിശേഷിപ്പിച്ച മന്ത്രിയെ വിളിപ്പിച്ച്‌ ഇമ്രാന്‍ ഖാന്‍

ഏറ്റുമുട്ടലിനിടെ ഓടി രക്ഷപ്പെട്ട അഞ്ച് മാവോയിസ്റ്റുകള്‍ക്കായുളള തിരച്ചില്‍ ബാണാസുര വനത്തില്‍ തണ്ടര്‍ബോള്‍ട്ടിന്റെ കൂടുതല്‍ സേന എത്തി നടത്തുന്നുണ്ട്. ഇന്നലെ രാത്രിയാണ് പൊലീസ് ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട വേല്‍മുരുകന്റെ മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി കോഴിക്കോട് മെഡിക്കല്‍ കോളജിലെത്തിച്ചത്. മൃതദേഹം ആവശ്യപ്പെട്ട് ഇതുവരെ ബന്ധുക്കളാരും ബന്ധപ്പെട്ടിട്ടില്ല. ഏറ്റുമുട്ടലിനിടെ ഓടി രക്ഷപ്പെട്ട വേല്‍മുരുഖനൊപ്പം ഉണ്ടായിരുന്ന അഞ്ച് പേര്‍ക്കായി തണ്ടര്‍ബോള്‍ട്ട് വനത്തില്‍ കാര്യമായ തിരച്ചില്‍ നടത്തുന്നുണ്ട്.

ഇതില്‍ ഒരാള്‍ക്ക് ഏറ്റുമുട്ടലില്‍ പരുക്കേറ്റതായും വിവരമുണ്ട്. തണ്ടര്‍ബോള്‍ട്ടിലെ വിവിധ സംഘങ്ങള്‍ വ്യത്യസ്ത മേഖലകള്‍ കേന്ദ്രീകരിച്ചാണ് തിരച്ചില്‍ നടത്തുന്നത്. ഇതിനിടെ പടിഞ്ഞാറത്തറയിലേത് വ്യാജഏറ്റുമുട്ടലാണെന്ന വാദമുയര്‍ത്തി മനുഷ്യാവകാശ പ്രവര്‍ത്തകര്‍ ഇതിനോടകം രംഗത്തെത്തിയിട്ടുണ്ട്. കൊല്ലപ്പെട്ട വേല്‍മുരുഖന്റെ കുടുംബം ഇന്ന് കേരളത്തിലെത്തിയേക്കുമെന്നും സൂചനയുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button