Latest NewsIndia

മാവോയിസ്റ്റ് പരിശീലന ക്യാമ്പ് സുരക്ഷാ സേന തകര്‍ത്തു ; പിടിച്ചെടുത്തത് റോക്കറ്റ്‌ലോഞ്ചര്‍ ഉള്‍പ്പെടെ ആയുധ ശേഖരം

റായ്പൂര്‍ : ഛത്തീസ്ഗഡില്‍ മാവോയിസ്റ്റ് ഭീകരരുടെ പരിശീലന ക്യാമ്പ് തകര്‍ത്തെറിഞ്ഞ് സുരക്ഷാ സേന. ക്യാമ്പില്‍ നിന്നും ഉഗ്രസ്‌ഫോടക വസ്തുക്കള്‍ ഉള്‍പ്പെടെ വന്‍ ആയുധ ശേഖരം കണ്ടെടുത്തു. കഴിഞ്ഞ ദിവസം രാത്രി സുരക്ഷാ സേന നടത്തിയ നിര്‍ണായക നീക്കത്തിനൊടുവിലാണ് ക്യാമ്പ് നശിപ്പിച്ചത്.ദെങ്കല്‍പ്പുട്ടി വനത്തിലാണ് രഹസ്യമായി പരിശീലന ക്യാമ്പ് പ്രവര്‍ത്തിച്ചിരുന്നത്. ഭീകര ക്യാമ്പുമായി ബന്ധപ്പെട്ട വിവരം ഫോറസ്റ്റ് അധികൃതര്‍ പോലീസിനെ അറിയിക്കുകയായിരുന്നു.

തുടര്‍ന്നാണ് സ്‌പെഷ്യല്‍ ടാസ്‌ക് ഫോഴ്‌സും, ഡിസ്ട്രിക് റിസര്‍വ്വ് ഗാര്‍ഡും ചേര്‍ന്ന് രഹസ്യനീക്കം നടത്തിയത്. ക്യാമ്പില്‍ നിന്നും ഉഗ്രസ്‌ഫോടക വസ്തുക്കള്‍ ഉള്‍പ്പെടെ വന്‍ ആയുധ ശേഖരം കണ്ടെടുത്തു. കഴിഞ്ഞ ദിവസം രാത്രി സുരക്ഷാ സേന നടത്തിയ നിര്‍ണായക നീക്കത്തിനൊടുവിലാണ് ക്യാമ്പ് നശിപ്പിച്ചത്. അതേസമയം രഹസ്യനീക്കം മനസ്സിലാക്കിയ ഭീകരര്‍ കടന്നു കളഞ്ഞതായി ബന്ധപ്പെട്ട വൃത്തങ്ങള്‍ അറിയിച്ചു. ഇവര്‍ക്കായി പ്രദേശത്ത് തെരച്ചില്‍ നടത്തുകയാണ്.

കാണാതായ ഗവേഷണ വിദ്യാര്‍ത്ഥി ഹിസ്ബുള്‍ മുജാഹിദിനില്‍ ചേര്‍ന്നെന്ന് വിവരം

ഉഗ്ര സ്‌ഫോടക വസ്തുക്കളായ ഐഇഡികള്‍, റോക്കറ്റ് ലോഞ്ചറുകള്‍, തോക്കുകള്‍, വെടിയുണ്ടകള്‍ എന്നിവയാണ് ക്യാമ്പില്‍ നിന്നും സുരക്ഷാ സേന കണ്ടെടുത്തത്. പിടിച്ചെടുത്ത വസ്തുക്കള്‍ വിദഗ്ധ സംഘം പരിശോധിച്ചു വരികയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button