Latest NewsKerala

വാക്കേറ്റം , അടിമാലിയില്‍ ബസ്‌ ഉടമയെ മറ്റൊരു ബസിന്റെ ഡ്രൈവര്‍ കുത്തിക്കൊന്നു

സേനാപതിയില്‍ മുറിയെടുത്ത്‌ താമസിച്ചിരുന്ന മനീഷിന്റെ അടുത്ത്‌ ബോബന്റെ നേതൃത്വത്തില്‍ കഴിഞ്ഞദിവസം ഏതാനും പേരെത്തി വാക്കുതര്‍ക്കത്തിലേര്‍പ്പെട്ടിരുന്നു

അടിമാലി: ബസുകളുടെ സമയത്തെ ചൊല്ലി നിലനിന്ന തര്‍ക്കത്തിനൊടുവില്‍ കുത്തേറ്റ് സ്വകാര്യ ബസ് ഉടമ മരിച്ചു. മറ്റൊരു സ്വകാര്യ ബസിലെ ഡ്രൈവര്‍ക്ക് പരിക്കേറ്റു. സ്വകാര്യ ബസ് ഉടമ ബൈസണ്‍വാലി നടുവിലാംകുന്നില്‍ ബോബന്‍ ജോര്‍ജ് (ജോപ്പന്‍ -37) ആണ് മരിച്ചത്. സാരമായ പരിക്കേറ്റ ബസ് ഡ്രൈവര്‍ ഇരുമ്ബുപാലം തെക്കേടത്ത് മനീഷ് മോഹനനെ (38) കോതമംഗലത്ത് സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബുധനാഴ്ച രാവിലെ 10 ന് അടിമാലി ബസ് സ്റ്റാന്റിലാണ് സംഭവം.

രണ്ടു വര്‍ഷം മുന്‍പ് സമയത്തെ ചൊല്ലി ഇരുവിഭാഗങ്ങള്‍ അടിമാലി ബസ്‌സ്റ്റാന്റില്‍ ഏറ്റുമുട്ടിയിരുന്നു. അന്ന് കത്തിക്കുത്തില്‍ ഇരുവര്‍ക്കും പരിക്കേറ്റിരുന്നു. ഈ കേസ് കോടതിയില്‍ വാദം തുടരുകയാണ്. ഇതേച്ചൊല്ലി കഴിഞ്ഞ ദിവസം ശാന്തന്‍പാറയില്‍വച്ച്‌ ഇവര്‍ തമ്മില്‍ തര്‍ക്കമുണ്ടായി. സേനാപതിയില്‍ മുറിയെടുത്ത്‌ താമസിച്ചിരുന്ന മനീഷിന്റെ അടുത്ത്‌ ബോബന്റെ നേതൃത്വത്തില്‍ കഴിഞ്ഞദിവസം ഏതാനും പേരെത്തി വാക്കുതര്‍ക്കത്തിലേര്‍പ്പെട്ടിരുന്നു.

ഇന്നലെ രാവിലെ എട്ടരയോടെ മനീഷ്‌ ബസ്‌ സ്‌റ്റാന്‍ഡിലെത്തിയപ്പോള്‍ ബോബനുമായി വാക്കേറ്റമുണ്ടായി. ഇതിനിടെ സമീപത്തെ സ്‌പെയര്‍ പാര്‍ട്‌സ്‌ കടയില്‍ ഇരുവരും തമ്മില്‍ പ്രശ്‌നം പറഞ്ഞു തീര്‍ക്കാന്‍ ശ്രമിച്ചെങ്കിലും ഇരുവരും പിന്മാറിയില്ല. കടയില്‍നിന്നിറങ്ങിയശേഷമുണ്ടായ സംഘര്‍ഷത്തിനിടെ കൈവശമുണ്ടായിരുന്ന കത്തി ഉപയോഗിച്ച്‌ ബോബനെ മനീഷ്‌ കുത്തി. ഇതിനിടെ കടയില്‍നിന്നെടുത്ത കത്തി ഉപയോഗിച്ച്‌ ബോബനും തിരികെ ആക്രമിച്ചു.

read also: ദുബായില്‍ ശിവശങ്കറിന്റെ നേതൃത്വത്തില്‍ ഐടി വ്യവസായം. നാഗര്‍കോവിലില്‍ കാറ്റാടിപ്പാടത്തില്‍ നിക്ഷേപമെന്നും സൂചന, പുറത്തുവരുന്നത് വന്‍ ബിനാമി ഇടപാടുകൾ

ബോബന്റ നെഞ്ചിലും വയറിലും ആണ്‌ കുത്തേറ്റത്‌. മനീഷിന്റെ താടിയെല്ലിലും കൈയ്‌ക്കും മുറിവേറ്റു. സ്‌ഥലത്തെത്തിയ പോലീസ്‌ ഇരുവരേയും താലൂക്ക്‌ ആശുപത്രിയിലെത്തിച്ചു. ഗുരുതരമായി പരുക്കേറ്റ ബോബനെ സ്വകാര്യ ആശുപത്രിയിലേക്ക്‌ മാറ്റിയെങ്കിലും ഉച്ചയോടെ മരണം സംഭവിച്ചു. കോതമംഗലം ആലം ബസേലിയോസ്‌ റോസ്‌ ആശുപത്രിയിലേക്ക്‌ മാറ്റിയ മനീഷ്‌ പോലീസ്‌ കാവലിലാണ്‌.

അടിമാലി സിഐ: അനില്‍ ജോര്‍ജിന്റെ നേതൃത്വത്തില്‍ അന്വേഷണം ആരംഭിച്ചു.ബോബന്റെ മൃതദേഹം താലൂക്ക്‌ ആശുപത്രി മോര്‍ച്ചറിയിലേക്ക്‌ മാറ്റി. ഇന്നു കോട്ടയം മെഡിക്കല്‍ കോളജ്‌ ആശുപത്രിയില്‍ പോസ്‌റ്റുമോര്‍ട്ടത്തിനുശേഷം ബന്ധുക്കള്‍ക്ക്‌ വിട്ടുനല്‍കും. റീനിയാണ്‌ കുത്തേറ്റു മരിച്ച ബോബന്റെ ഭാര്യ. മക്കള്‍: ജൂവല്‍ മേരി, ജെനി മേരി, ജോ മേരി.

shortlink

Related Articles

Post Your Comments

Related Articles


Back to top button