KeralaLatest NewsIndia

ദുബായില്‍ ശിവശങ്കറിന്റെ നേതൃത്വത്തില്‍ ഐടി വ്യവസായം. നാഗര്‍കോവിലില്‍ കാറ്റാടിപ്പാടത്തില്‍ നിക്ഷേപമെന്നും സൂചന, പുറത്തുവരുന്നത് വന്‍ ബിനാമി ഇടപാടുകൾ

സ്വപ്‌ന സുരേഷുമായുള്ള ബന്ധത്തിലൂടെയാണ് ദുബായില്‍ സംരഭം തുടങ്ങിയത്.

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കര്‍ എന്‍ഫോഴ്‌സ്‌മെന്റിന്റെ കസ്റ്റഡിയിലായതോടെ പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ. ശിവശങ്കറിന്റെ വന്‍ ബിനാമി ഇടപാടുകളെ കുറിച്ചുള്ള വാർത്ത പുറത്തു വിട്ടിരിക്കുന്നത് ജന്മഭൂമി ആണ്. ദുബായില്‍ ശിവശങ്കറിന്റെ നേതൃത്വത്തില്‍ ഐടി വ്യവസായം. നാഗര്‍കോവിലില്‍ കാറ്റാടിപ്പാടത്തില്‍ നിക്ഷേപമെന്നും സൂചന. രാഷ്ട്രീയത്തിലെ ഉന്നതര്‍ക്കും ബിനാമി ഇടപാടുകളുണ്ടെന്നും ജന്മഭൂമി റിപ്പോർട്ട് ചെയ്യുന്നു.

ദുബായ്‌യില്‍ ശിവശങ്കറിന്റെ നേതൃത്വത്തിലുള്ള സംഘത്തിന് ഐടി വ്യവസായം ഉള്ളതായി എന്‍ഫോഴ്‌സ്‌മെന്റിന് വിവരങ്ങള്‍ ലഭിച്ചിട്ടുണ്ട്. കെ ഫോണില്‍ നിന്നും കിട്ടിയ കമ്മീഷന്‍ തുകയുടെ ഒരുഭാഗം ഇതില്‍ നിക്ഷേപിച്ചിട്ടുള്ളതായാണ് സൂചന. സ്വപ്‌ന സുരേഷുമായുള്ള ബന്ധത്തിലൂടെയാണ് ദുബായില്‍ സംരഭം തുടങ്ങിയത്. ഇതിലേക്ക് വിവിധ പദ്ധതികളില്‍ നിന്നുലഭിച്ച കമ്മീഷന്‍ തുകകള്‍ എത്തിയിട്ടുണ്ടെന്നും എന്‍ഫോഴ്‌സ്‌മെന്റിന് തെളിവുകള്‍ ലഭിച്ചതായാണ് റിപ്പോർട്ട് .

സ്വപ്‌ന സുരേഷുമായുള്ള ജോയിന്റ് ലോക്കറില്‍ നിന്നും സ്വര്‍ണം പിടികൂടുമ്പോള്‍ കുറച്ചുകാലം നാഗര്‍കോവിലിലേക്കു മാറിനില്‍ക്കാന്‍ വേണുഗോപാലിനോടു ശിവശങ്കര്‍ നിര്‍ദേശിച്ചിരുന്നു. ഇത് സംബന്ധിച്ചുള്ള വാട്‌സ്‌ആപ് ചാറ്റുകളും കണ്ടെടുത്തിട്ടുണ്ട്. അതേസമയം ശിവശങ്കറിനു മാത്രമല്ല ഉന്നരായ രാഷ്ട്രീയക്കാര്‍ക്കും നാഗര്‍കേവില്‍ കാറ്റാടിപ്പാടത്ത് നിക്ഷേപമുണ്ടെന്ന വിവരവും പുറത്തു വരുന്നുണ്ട്. അന്വേഷണ ഏജന്‍സികള്‍ വീണ്ടെടുത്ത വാട്‌സ്‌ആപ് ചാറ്റുകളില്‍ ഇത് സംബന്ധിച്ച സൂചനകളുണ്ട്. ശിവശങ്കറിന്റെ ചാര്‍ട്ടേഡ് അക്കൗണ്ടന്റ് പി. വേണുഗോപാലിന്റെ മൊഴികളിലും നാഗര്‍കോവില്‍ നിക്ഷേപത്തെകുറിച്ച്‌ പറയുന്നുണ്ട്.

read also: സര്‍ക്കാരും സിപിഎമ്മും കൂടുതല്‍ പ്രതിസന്ധിയിലേക്ക്, മുഖ്യമന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി സി.എം രവീന്ദ്രന്‍ കൊച്ചിയിലെ ഓഫിസില്‍ ഹാജരാകാൻ ഇഡിയുടെ നോട്ടീസ്

കൂടാതെ തമിഴ്നാട്ടിലെ നാഗര്‍കോവിലില്‍ കാറ്റാടിപ്പാടത്തിന് കോടികളുടെ ബിനാമി നിക്ഷേപം ശിവശങ്കര്‍ നടത്തി.കെഎസ്‌ഇബി ചെയര്‍മാനായിരുന്നപ്പോള്‍ നാഗര്‍കോവിലിലെ കാറ്റാടിപ്പാട കമ്പനികളുമായുള്ള ബന്ധമാണ് നിക്ഷേപത്തിലെത്തിച്ചത്. നാഗര്‍കോവിലില്‍ കാറ്റാടിയന്ത്രങ്ങള്‍ സ്ഥാപിച്ചിട്ടുള്ള ജര്‍മന്‍ കമ്പനിയുമായി അടുത്ത ബന്ധമാണ് ശിവശങ്കറിനുള്ളത്. ചില ഐഎഎസ് ഉദ്യോഗസ്ഥര്‍ക്കും ഇത്തരത്തില്‍ നിക്ഷേപമുണ്ടെന്ന സൂചനകളിലും അന്വേഷണം നടക്കുന്നുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button