Latest NewsNewsIndia

പോക്സോ കേസ് പ്രതിയെ കുട്ടിയുടെ വീട്ടുകാരും ബന്ധുക്കളും ചേർന്ന് തല്ലിക്കൊന്നു

ലഖ്നൗ :പീഡനക്കേസ് പ്രതിയായ യുവാവിനെ  ഇരയുടെ  ബന്ധുക്കള്‍ അടിച്ചു കൊലപ്പെടുത്തി . ഉത്തര്‍പ്രദേശിലെ ബരേയ്ലിയില്‍ കഴിഞ്ഞദിവസമായിരുന്നു സംഭവം . പ്രേംപാല്‍(26) എന്നയാളാണ് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് രണ്ട് പേരെ പോലീസ് അറസ്റ്റ് ചെയ്തു .

Read Also : ഭാരത് ബയോടെക് നിര്‍മ്മിക്കുന്ന കൊവാക്‌സിന്‍ എന്ന് തയ്യാറാകുമെന്ന് വെളിപ്പെടുത്തി ഐസിഎംആര്‍

ജൂലായിലാണ് പ്രേംപാല്‍ എന്ന യുവാവ് നാല് വയസ്സുകാരനെ ലൈംഗികമായി പീഡിപ്പിച്ച ശേഷം കൊലപ്പെടുത്തിയത് . കേസില്‍ പ്രതിയായതോടെ ഇയാള്‍ ഒളിവില്‍ പോവുകയായിരുന്നു. ഇയാളെക്കുറിച്ച്‌ വിവരം നല്‍കുന്നവര്‍ക്ക് പോലീസ് 25000 രൂപ പാരിതോഷികം പ്രഖ്യാപിച്ചെങ്കിലും പ്രതിയെ പൊലീസിന് കണ്ടെത്താനായില്ല. ഇതിനിടെയാണ് കൊല്ലപ്പെട്ട കുട്ടിയുടെ ബന്ധുക്കള്‍ പ്രേംപാലിനെ പിടികൂടി തല്ലിക്കൊന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button