KeralaLatest NewsNews

“കോടിയേരി ബാലകൃഷ്ണന്റെ കുടുംബം മയക്ക് മരുന്ന് വ്യാപാരത്തിനൊപ്പം മരണത്തിന്റെ വ്യാപാരികള്‍ കൂടി ആകരുത്” : വി ടി ബൽറാം

തിരുവനന്തപുരം:കോടിയേരി ബാലകൃഷ്ണന്റെ കുടുംബം മയക്ക് മരുന്ന് വ്യാപാരത്തിനൊപ്പം മരണത്തിന്റെ വ്യാപാരികള്‍ കൂടി ആകരുതെന്ന് കോൺഗ്രസ് എം എൽ എ വി.ടി ബല്‍റാം ഫേസ്ബുക്ക് പോസ്റ്റിലൂടെ പറഞ്ഞു.

Read Also : ഞാന്‍ ആരുടെയും കള്ളപ്പണം വെളുപ്പിക്കാന്‍ പോയിട്ടില്ല…ലഹരി വില്‍പ്പന നടത്തിയിട്ടില്ല…സ്വര്‍ണം കടത്തിയിട്ടില്ല” : ഫിറോസ് കുന്നുംപറമ്പിൽ

“പ്രതിഷേധിക്കുന്നവരും പത്രക്കാരുമൊക്കെ ഇങ്ങനെ തിക്കിത്തിരക്കിയാല്‍ കൊറോണ പകരില്ലേ? കോടിയേരി കുടുംബം മയക്കുമരുന്ന് വ്യാപാരികള്‍ എന്നതോടൊപ്പം മരണത്തിന്‍റെ വ്യാപാരികള്‍ കൂടി ആകരുത്.ആരോഗ്യ വകുപ്പ് മന്ത്രി ഇക്കാര്യം പ്രത്യേകം ശ്രദ്ധിക്കണം. ഏതായാലും ബിനീഷുമായി ബാക്കിയെല്ലാ ബന്ധുക്കള്‍ക്കും നല്ല ബന്ധമുണ്ട് എന്ന് ബോധ്യപ്പെടുന്നുണ്ട്. ബിനീഷിനെ പരിചയമില്ലാത്തത് സിപിഎം സംസ്ഥാന സെക്രട്ടറിക്ക് മാത്രമാണ്”, ബൽറാം പറഞ്ഞു .

ഇപ്പോഴും മനസ്സിലാവാത്തത് എവിടെപ്പോയി 50 ലക്ഷം ഡിവൈഎഫ്‌ഐ സഖാക്കള്‍ എന്നതാണ്? ഭരണകൂട ഭീകരത നേരിടുന്ന ഒരു പാവം സഖാവിന് വേണ്ടി രംഗത്തിറങ്ങാന്‍ സ്വന്തം കുടുംബാംഗങ്ങളല്ലാതെ ഇവിടെ വേറെ ആരുമില്ലേ?’- വിടി ബല്‍റാം ഫേസ്ബുക്കില്‍ കുറിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button