KeralaLatest NewsNews

കരം അടയ്ക്കുന്നതിന് 5000 രൂപ കൈക്കൂലി; മിന്നൽ റെയിഡിൽ കുടുങ്ങി നഗരസഭാ ഉദ്യോഗസ്ഥർ

35000 രൂപ ഒക്യുപെന്‍സി സര്‍ട്ടിഫിക്കറ്റ് ലഭിക്കുന്നതിനായി അടച്ചിരുന്നു. ശേഷം 3500 രൂപ കരമായി അടയ്ക്കാക്കാന്‍ സുശീല നിര്‍ദ്ദേശിക്കുകയും ചെയ്തിരുന്നു.

കോട്ടയം: ചങ്ങനാശേരി നഗരസഭ ഓഫിസില്‍ വിജിലന്‍സ് നടത്തിയ മിന്നല്‍ പരിശോധനയിൽ രണ്ട് വനിതാ ഉദ്യോഗസ്ഥര്‍ പിടിയിലായി. കൈക്കൂലി വാങ്ങുന്നതിനിടെ റവന്യു വകുപ്പിലെ രണ്ട് ഉന്നത ഉദ്യോഗസ്ഥരാണ് പോലീസ് പിടിയിലായത്. ചങ്ങനാശേരി നഗരസഭയിലെ റവന്യു ഓഫിസര്‍ കോഴിക്കോട് വെസ്റ്റ്ഹില്‍ സൂര്യകിരണ്‍ വീട്ടില്‍ പി.ടി സുശീല (52), റവന്യു ഇന്‍സ്പെക്ടര്‍ ചെങ്ങന്നൂര്‍ പാണ്ടനാട് പുതുശേരി വീട്ടില്‍ സി.ആര്‍ ശാന്തി (50) എന്നിവരാണ് 5000 രൂപ കൈക്കൂലി കൈപ്പറ്റുന്നതിനിടെ അറസ്റ്റിലായത്.

എന്നാൽ കനേഡിയന്‍ മലയാളിയുടെ വീടിന്റെ കരം അടയ്ക്കുന്നതിന് കൈക്കൂലി ആവശ്യപ്പെട്ടതാണ് ഇരുവര്‍ക്കും കുരുക്കായത്. കൈക്കൂലി കൈപ്പറ്റുന്നതിനിടെ സംഭവ സ്ഥലത്ത് മിന്നല്‍ റെയ്ഡ് നടത്തിയ വിജിലന്‍സ് സംഘം ഇരുവരേയും തെളിവോടെ പൊക്കുക ആയിരുന്നു. വിജിലന്‍സ് എസ്‌പി വി.ജി വിനോദ്കുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഇരുവരേയും അറസ്റ്റ് ചെയ്തത്. ബുധനാഴ്ച (നവംബർ- 4) വൈകിട്ടോടെയായിരുന്നു കേസിനാസ്പദമായ സംഭവം.

Read Also: അയ്യപ്പദർശനം : അച്ചന്‍കോവില്‍ ശാസ്താക്ഷേത്രത്തിനെക്കുറിച്ച് കൂടുതൽ അറിയാം

കാനഡയില്‍ ജോലി ചെയ്യുന്ന ചങ്ങനാശേരി സ്വദേശി ചങ്ങനാശേരിയില്‍ ഒരു വീടു നിര്‍മ്മിച്ചിരുന്നു. ഈ വിടിന്റെ ഒക്യുപെന്‍സി സര്‍ട്ടിഫിക്കറ്റിനായി ഇദ്ദേഹത്തിന്റെ നിര്‍ദ്ദേശാനുസരണം ഇയാളുടെ ജോലിക്കാരന്‍ ചങ്ങനാശേരി നഗരസഭ ഓഫിസില്‍ എത്തിയിരുന്നു. 35000 രൂപ ഒക്യുപെന്‍സി സര്‍ട്ടിഫിക്കറ്റ് ലഭിക്കുന്നതിനായി അടച്ചിരുന്നു. ശേഷം 3500 രൂപ കരമായി അടയ്ക്കാക്കാന്‍ സുശീല നിര്‍ദ്ദേശിക്കുകയും ചെയ്തിരുന്നു. കരം അടയ്ക്കുന്നതിന് 5000 രൂപ കൈക്കൂലി ആവശ്യപ്പെടുക ആയിരുന്നു.

അതേസമയം വനിതാ ഓഫിസര്‍മാരായ ശാന്തിയും, സുശീലയും ഇദ്ദേഹത്തോട് കരം അടയ്ക്കണമെങ്കില്‍ 5000 രൂപ കൈക്കൂലി തരണമെന്ന് ആവശ്യപ്പെട്ടു. കൈക്കൂലിയുമായി കാനഡ സ്വദേശിയുടെ ജീവനക്കാരന്‍ ഓഫിസില്‍ ബുധനാഴ്ച എത്തി. സുശീലയുടെ നിര്‍ദ്ദേശപ്രകാരം ശാന്തി ഈ തുക കൈപ്പറ്റുന്നതിനിടെ വിജിലന്‍സ് ഡിവൈ.എസ്‌പി വി.ജി രവീന്ദ്രനാഥ്, ഇന്‍സ്പെക്ടര്‍മാരായ റിജോ പി.ജോസഫ്, എ.ജെ തോമസ്, റെജി എം.കുന്നിപ്പറമ്ബന്‍, എസ്‌ഐമാരായ വിന്‍സെന്റ് കെ.മാത്യു, കെ.സന്തോഷ്, കെ.സന്തോഷ്‌കുമാര്‍, ടി.കെ അനില്‍കുമാര്‍, പി.എസ് പ്രസന്നകുമാര്‍, എഎസ്‌ഐ സി.എസ് തോമസ്, തുളസീധരക്കുറുപ്പ്, സ്റ്റാന്‍ലി തോമസ്, വി.എന്‍ സുരേഷ്‌കുമാര്‍, എംപി പ്രദീപ്കുമാര്‍, വനിതാ സിവില്‍ പൊലീസ് ഓഫിസര്‍മാരായ രഞ്ജിനി, നീതു, സിവില്‍ പൊലീസ് ഓഫിസര്‍മാരായ സൂരജ്, കെ.ജി ബിജു, എന്‍.സുനീഷ് എന്നിവര്‍ ചേര്‍ന്നാണ് ഇരുവരെയും പിടികൂടിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button