KeralaNattuvarthaLatest NewsNewsEntertainment

ദേവി മൂകാംബികയും ഗുരുവായൂര്‍ കണ്ണനും ചേര്‍ന്ന് സമ്മാനിച്ച കണ്മണിയാണെങ്കിലത് നിങ്ങളുടേതാകുമോ കുലസ്ത്രീയേ? നടി ലക്ഷ്മിപ്രിയക്കെതിരെ വീണ്ടും സൈബർ ആക്രമണം

ഒരുപാട് നാളത്തെ കാത്തിരിപ്പിനു ശേഷമാണു ലക്ഷ്മിയുടെയും ജയേഷിന്റെയും ജീവിതത്തിലേക്ക് മകള്‍ മാതംഗി എത്തുന്നത്. അന്ന് മുതല്‍ മകളുടെ ജന്മദിനത്തിന് ലക്ഷ്മി പങ്ക് വയ്ക്കുന്ന കുറിപ്പുകള്‍ ഏറെ ശ്രദ്ധേയമാകാറുണ്ട്.

ലക്ഷ്മിയുടെ കുറിപ്പിന്റെ പൂര്‍ണ്ണ രൂപം

അമ്മയുടെ കാത്തിരിപ്പിന്, സ്വപ്നത്തിന്, പ്രതീക്ഷയ്ക്ക്, പ്രത്യാശയ്ക്ക് ഇന്ന് അഞ്ചു വയസ്സ് തികയുന്നു..അഞ്ചു വര്‍ഷങ്ങള്‍ക്കു മുന്‍പ് ഒരു തുലാം മാസത്തില്‍ വൈകിട്ട് 5.51 ന് ദേവി മൂകാംബികയും ഗുരുവായൂര്‍ കണ്ണനും ചേര്‍ന്ന് സമ്മാനിച്ച കണ്മണി.എല്ലാ നവംബര്‍ 6 തലേന്നും അമ്മ സൂപ്പര്‍ എക്‌സയിറ്റെഡ് ആയി ഇങ്ങനെ നിന്നെയും നോക്കി ഇരിക്കാറുണ്ട്. എന്‍ ഐ സി യുവിന്റെ വാതില്‍ക്കലില്‍ നിന്നെ ഒരു നോക്കു കാണാന്‍ കാത്തു നിന്നപ്പോള്‍ ആണ് ആദ്യമായി സാനിട്ടയ്‌സറും മാസ്‌ക് ഉം ഉപയോഗിക്കുന്നത്.ഇന്നതൊക്കെ ജീവിതത്തിന്റെ ഭാഗമായി. ഞാന്‍ ആദ്യമായി സ്പര്‍ശിച്ച നിന്റെ കാല്‍പ്പാദങ്ങളില്‍ ഇന്നും ആദ്യമായി തൊട്ട അനുഭൂതിയോടെ തൊടുന്നു.. നീ എന്നത് എന്തു തരം വികാരമാണ് എന്ന് എനിക്ക് പറഞ്ഞറിയിക്കുവാന്‍ കഴിയില്ല.

Read More; ബോളിവുഡ് സൂപ്പർ താരം മിലിന്ദിന് തുണിയില്ലാതെ ഓടാം….പൂനത്തിന് പറ്റില്ലേ? സോഷ്യൽ മീഡിയയിൽ പോര് രൂക്ഷം

പൊന്നുമകള്‍ ദീര്‍ഘായുസ് ആയി ഇരിക്കുക , സന്തോഷവതിയായി ഇരിക്കുക, സൗഭാഗ്യവതിയായി ഇരിക്കുക. മണ്ണിനെ അറിയുക, മനുഷ്യനെ അറിയുക, നല്ല മനുഷ്യനായി പ്രകൃതി സ്‌നേഹിയായി നല്ല ഭക്തിയോടെ വളരുക. നാല് പിറന്നാളുകളും ഗംഭീരമായി ആഘോഷിച്ചു. കൊറോണ കാരണം ഈ തവണ ആഘോഷങ്ങള്‍ ഇല്ല.. എല്ലാരും മോളെ അനുഗ്രഹിക്കണം. എന്ന് ലക്ഷ്മി എന്ന കുറിപ്പ് പങ്കുവച്ചിരുന്നു.

 

Read More;  ഇതൊക്കെ കണ്ട് പഠിച്ചല്ലേ കുഞ്ഞുങ്ങൾ വളരുന്നത്; വസ്ത്രധാരണത്തെക്കുറിച്ച് തുറന്നടിച്ച് നടൻ ബാല

 

 

Read More; അന്ന് തമ്മിൽ കണ്ടപ്പോൾ ജയൻ പറഞ്ഞ ആ വാക്കുകൾ വല്ലാത്ത ആത്മവിശ്വാസം നൽകി; ഇന്നും അദ്ദേഹത്തിന്റെ മാർഗ്ഗനിർദേശം പാലിക്കുന്നു: മോഹൻലാൽ

എന്നാൽ ഇതിനും നടിക്ക് നേരെ കടുത്ത സൈബർ ആക്രമണമാണ് നേരിടേണ്ടി വരുന്നത്. ഇതിന് മുൻപും പല തവണ സൈബർ ആക്രമണം നേരിടേണ്ടി വന്ന നടിയാണ് ലക്ഷ്മി.

 

 

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button