KeralaLatest NewsNews

”പടച്ചവന്‍ വലിയവനാണ്​, ചക്കിന്​ വെച്ചത്​ കൊക്കിന്​ കൊണ്ടു’; ഖമറുദ്ദീന്റെ അറസ്​റ്റില്‍ മന്ത്രി ജലീലിന്റെ പ്രതികരണം

സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട ​ കേസിലും പ്രോ​ട്ടോക്കോള്‍ ലംഘനക്കേസിലും ജലീലിനെ ചോദ്യം

മലപ്പുറം: ഫാ​ഷ​ന്‍ ഗോ​ള്‍​ഡ്​ ജ്വല്ലറി നി​ക്ഷേ​പത്തട്ടിപ്പ്​ കേ​സില്‍ മ​ഞ്ചേ​ശ്വ​രം എം.​എ​ല്‍.​എ എം.​സി. ഖ​മ​റു​ദ്ദീ​നെ പൊലീസ്​ അറസ്​റ്റ്​ ചെയ്​തതിന്​ പിന്നാലെ വിമർശനവുമായി ​മന്ത്രി കെ.ടി ജലീല്‍. ”പടച്ചവന്‍ വലിയവനാണ്​, ചക്കിന്​ വെച്ചത്​ കൊക്കിന്​ കൊണ്ടു”- ജലീല്‍ ഫേസ്​​ബുകില്‍ കുറിച്ചു.

15 കോടി രൂപയുടെ നിക്ഷേപത്തട്ടിപ്പിലാണ്​ ഖമറുദ്ദീനെതിരെ നടപടി. സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട ​ കേസിലും പ്രോ​ട്ടോക്കോള്‍ ലംഘനക്കേസിലും ജലീലിനെ ചോദ്യം ചെയ്തിരുന്നു.തനിക്കെതിരെ നിരന്തരം ആരോപണം ഉന്നയിച്ചിരുന്ന മുസ്​ലിം ലീഗിനെ ലക്ഷ്യമിട്ടാണ്​ ജലീലിന്റെ ഈ പ്രതികരണം.

ജില്ലാ പൊലീസ് ആസ്​ഥാനത്തെ മണിക്കൂറുകള്‍ നീണ്ട ചോദ്യം ചെയ്യലിനൊടുവിലാണ് എം.​എ​ല്‍.​എ എം.​സി. ഖ​മ​റു​ദ്ദീ​നെ പോലീസ് അറസ്റ്റ് ചെയ്തത് .

shortlink

Related Articles

Post Your Comments

Related Articles


Back to top button