Latest NewsIndiaInternational

ലോകരാജ്യങ്ങളില്‍ നിന്ന് ചൈനയ്ക്ക് വീണ്ടും തിരിച്ചടി, ചൈനയെ കയ്യൊഴിഞ്ഞ് ഇന്ത്യയിലേക്ക് ജര്‍മ്മന്‍ നിര്‍മ്മാതാക്കളായ വോണ്‍ വെല്ലെക്‌സ്; 300 കോടിയുടെ നിക്ഷേപം യോഗിയുടെ നാട്ടില്‍

നിര്‍മ്മാണ കേന്ദ്രങ്ങള്‍ ആരംഭിച്ചത് വഴി 2000 ലധികം ആളുകള്‍ക്ക് തൊഴില്‍ ലഭിക്കും.

ഡല്‍ഹി: ലോകരാജ്യങ്ങളില്‍ നിന്ന് ചൈനയ്ക്ക് വീണ്ടും തിരിച്ചടി തുടരുന്നു. പ്രമുഖ ജര്‍മ്മന്‍ ഷൂ നിര്‍മ്മാതാക്കളായ വോണ്‍ വെല്ലെക്‌സും ചൈനയെ ഉപേക്ഷിച്ചു. വോണ്‍ വെല്ലെക്‌സ് ചൈനയില്‍ നിന്നും ഷൂ നിര്‍മ്മാണ കേന്ദ്രങ്ങള്‍ ഇന്ത്യയിലേക്ക് മാറ്റി. ഉത്തര്‍പ്രദേശാണ് കമ്പനിയുടെ ലക്ഷ്യം.

നിര്‍മ്മാണ കേന്ദ്രങ്ങള്‍ ആരംഭിച്ചത് വഴി 2000 ലധികം ആളുകള്‍ക്ക് തൊഴില്‍ ലഭിക്കും. സംസ്ഥാനത്തെ വിവിധ വികസന പ്രവര്‍ത്തനങ്ങള്‍ക്കായി കമ്പനി 300 കോടിയോളം രൂപയുടെ നിക്ഷേപം നടത്തുമെന്നാണ് വിലയിരുത്തല്‍.

read also: ഡൽഹി കലാപം : യു.‌എ‌.പി.‌എ പ്രകാരം ഉമര്‍ ഖാലിദിനെ പ്രോസിക്യൂട്ട് ചെയ്യാന്‍ അനുമതി നല്‍കി ഡല്‍ഹി സര്‍ക്കാര്‍

രണ്ട് നിര്‍മ്മാണ കേന്ദ്രങ്ങളാണ് കമ്പനിയ്ക്ക് ചൈനയില്‍ ഉണ്ടായിരുന്നത്. ഇവ രണ്ടും ഉത്തര്‍പ്രദേശിലെ ആഗ്രയിലേക്കാണ് മാറ്റുന്നത്. ഈ ആഴ്ച ആദ്യം തന്നെ കമ്പനി ആഗ്രയില്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button