ന്യൂഡൽഹി: ജോ ബൈഡനെ ‘ഗജിനി’യോട് ഉപമിച്ച് ബോളിവുഡ് നടി കങ്കണ റണാവത്ത്. അമേരിക്കയിലെ രണ്ടാമത്തെ ഉയർന്ന സ്ഥാനത്തെത്തുന്ന ചരിത്രത്തിലെ ആദ്യ വനിതയെന്ന നിലയിൽ കമലയുടെ വിജയത്തെ അഭിനന്ദിക്കുകയും അംഗീകരിക്കുകയും ചെയ്തിരിക്കുന്ന കങ്കണ. എന്നാൽ ജോ ബൈഡൻ തെരഞ്ഞെടുക്കപ്പെട്ടതിൽ അതൃപ്തി രേഖപ്പെടുത്തിയിട്ടുണ്ട്.
Read Also : കൊറോണ വൈറസിനെ തടയാൻ ബിസിജി വാക്‌സിന് സാധിക്കുമെന്ന് പഠനം
അമേരിക്കയുടെ ഭാവിയെ കുറിച്ച് ട്വിറ്ററിലൂടെയാണ് കങ്കണയുടെ പ്രവചനം. ‘ഓരോ 5 മിനിറ്റിലും ഡാറ്റ തകരാറിലായ ‘ഗജിനി’ ബൈഡനെക്കുറിച്ച് ഒരുറപ്പുമില്ല, അവർ അദ്ദേഹത്തിൽ കുത്തിവച്ച എല്ലാ മരുന്നുകളും ഒരു വർഷത്തിൽ കൂടുതൽ നീണ്ടുനിൽക്കില്ല, വ്യക്തമായും കമല ഹാരിസ് തന്നെ ഈ ഷോ നയിക്കും. ഒരു സ്ത്രീ ഉയരുമ്പോൾ അവൾ ഓരോ സ്ത്രീക്കും വഴിയൊരുക്കുന്നു. ചരിത്രപരമായ ഈ ദിനത്തിലേക്ക് ആശംസകൾ’- കങ്കണ ട്വിറ്ററിൽ കുറിച്ചു. കമലയുടെ പ്രസംഗത്തിന്റെ വീഡിയോയ്ക്കൊപ്പമാണ് കങ്കണയുടെ ട്വീറ്റ്.
Not sure about Gajni Biden who’s data crashes every 5 minutes, all the medicines they have injected in to him he won’t last more than a year, clearly Kamal Harris will run the show.
When one woman rises, she makes the way for every woman.
Cheers to this historic day 👏👏👏 https://t.co/hpcy0YksRz
— Kangana Ranaut (@KanganaTeam) November 8, 2020
Post Your Comments