CinemaLatest NewsNews

അന്ന് തമ്മിൽ കണ്ടപ്പോൾ ജയൻ പറഞ്ഞ ആ വാക്കുകൾ വല്ലാത്ത ആത്മവിശ്വാസം നൽകി; ഇന്നും അദ്ദേഹത്തിന്റെ മാർഗ്ഗനിർദേശം പാലിക്കുന്നു: മോഹൻലാൽ

പുതുമുഖമാണ്, മോഹന്‍ലാല്‍. ഈ സിനിമയിലെ വില്ലന്‍, നന്നായി അഭിനയിക്കുന്നു

അനശ്വര നടൻ ജയനെ കുറിച്ചുള്ള ഓർമ്മകൾ പങ്കു വെച്ച് മോഹൻലാൽ. കരിയറിന്റെ തുടക്കകാലത്തിൽ തന്നെ അദ്ദേഹത്തിനൊപ്പം അഭിനയിക്കാൻ ഭാഗ്യം ലഭിച്ച നടനാണ് താനെന്നു മോഹൻലാൽ പറഞ്ഞു.

 

ആദ്യ ചിത്രമായ മഞ്ഞില്‍ വിരിഞ്ഞ പൂക്കള്‍ക്ക് ശേഷം മോഹൻലാൽ രണ്ടാമതായി അഭിനയിച്ച ചിത്രമായ സഞ്ചാരിയിലൂടെയാണ് ഇരുവരും ഒന്നിച്ചത്. നസീറും ജയനും നായകരായ ചിത്രത്തില്‍ മോഹൻലാൽ ആയിരുന്നു പ്രധാന വില്ലനായെത്തിയത്. ആ ചിത്രത്തിലെ ആക്ഷൻ ചെയ്യുമ്പോൾ ഡ്യൂപ്പില്ലാതെയുള്ള സംഘട്ടനത്തെ കുറിച്ച് പലപ്പോഴും ജയന്‍ ഉപദേശിച്ചിരുന്നു.

കൂടാതെ അ​ദ്ദേഹത്തിന്റെ ആ ഉപദേശം ഇന്നും ഞാന്‍ ഏറെ വിലമതിക്കുന്നു. സഞ്ചാരിയുടെ ഷൂട്ടിംഗ് നടന്നുകൊണ്ടിരിക്കെ ഒരിക്കൽ ജയനെ കാണാന്‍ അദ്ദേഹത്തിന്റെ സഹോദരനും ഭാര്യയും വന്നപ്പോൾ മാറി നില്‍ക്കുകയായിരുന്ന എന്നെ ചൂണ്ടി ജയന്‍ പറഞ്ഞത്, പുതുമുഖമാണ്, മോഹന്‍ലാല്‍. ഈ സിനിമയിലെ വില്ലന്‍, നന്നായി അഭിനയിക്കുന്നുണ്ട്. വളര്‍ന്നുവരും പുതുമുഖമായ എനിക്ക് ഏറെ ആത്മവിശ്വാസം പകര്‍ന്ന വാക്കുകളായിരുന്നു അത് , ഷൂട്ടിംഗ് കഴിഞ്ഞ് തിരികെ പോകുമ്പോള്‍ അദ്ദേഹം പറഞ്ഞത്, മോനെ. കാണാം എന്നായിരുന്നുവെന്നും താരം വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button