KeralaLatest NewsNews

ഡെബിറ്റ് കാര്‍ഡ് ലിങ്ക് ചെയ്തിരിക്കുന്നത് ബിനീഷിന്റെ ഏറ്റവും അടുത്ത കുടുംബാംഗത്തിന്റെ ഫോണുമായി : ഭാര്യാമാതാവ് മിനിയുടെ ഐഫോണ്‍ പിടിച്ചെടുത്ത് ഇഡി…മാധ്യമങ്ങള്‍ക്ക് മുന്നില്‍ തലകുനിച്ച് ബിനീഷിന്റെ ഭാര്യയും ഭാര്യമാതാവും

തിരുവനന്തപുരം: ഡെബിറ്റ് കാര്‍ഡ് ലിങ്ക് ചെയ്തിരിക്കുന്നത് ബിനീഷിന്റെ ഏറ്റവും അടുത്ത കുടുംബാംഗത്തിന്റെ ഫോണുമായി . ഇഡിയ്ക്ക് നിര്‍ണായക തെളിവ് ലഭിച്ചതായി സൂചന. ഭാര്യാമാതാവ് മിനിയുടെ ഐഫോണ്‍ ഇഡി പിടിച്ചെടുത്തു. ഈ ഫോണിലേക്കാണോ ലിങ്ക് ചെയ്തിരിക്കുന്നതെന്ന് കണ്ടെത്താനാണ് ശ്രമം. അങ്ങനെ എങ്കില്‍ അത് ബിനീഷ് കേസില്‍ അതിനിര്‍ണ്ണായകമാകും. എന്നാല്‍ കാര്‍ഡുമായി ബന്ധമില്ലെന്ന നിലപാടില്‍ കുടുംബം ഉറച്ചു നില്‍ക്കുകയാണ്. ഈ സാഹചര്യത്തിലാണ് മൊബൈല്‍ ഫോണ്‍ പരിശോധന.

Read Also : റെയ്ഡില്‍  കണ്ടെത്തിയത് രണ്ട് കാര്‍ഡുകള്‍… കാര്‍ഡുകള്‍ ആരോ മനപ്പൂര്‍വ്വം ബിനീഷിനെ കുടുക്കാന്‍ കൊണ്ടു വച്ചതാണെന്ന നിലപാടില്‍ ഭാര്യയും ഭാര്യ മാതാവും… കാര്‍ഡ് കണ്ടിരുന്നുവെങ്കില്‍ കത്തിച്ചു കളയുമായിരുന്നുവെന്ന ഭാര്യ മാതാവിന്റെ ചാനല്‍ ചര്‍ച്ചയിലെ വെളിപ്പെടുത്തല്‍ കൂടുതല്‍ സംശയത്തിലേയ്ക്ക്… കുരുക്കുകള്‍ മുറുക്കി ഇഡിയും

ഭാര്യാ മാതാവിന്റെ കയ്യിലുള്ള ഫോണ്‍ ബിനീഷിന്റെ ഭാര്യയാണ് ഉപയോഗിക്കുന്നത്. ഇതേ ഫോണ്‍ തന്നെയാണ് താനും ഉപയോഗിക്കുന്നതെന്ന് മിനി മാധ്യമങ്ങളോടു പറഞ്ഞിരുന്നു. ഈ ഫോണിലെ വിവരങ്ങളാണ് ഇഡി പരിശോധിക്കുന്നത്. അതുകൊണ്ട് തന്നെ ഡെബിറ്റ് കാര്‍ഡില്‍ കേന്ദ്രീകരിച്ചുള്ള അന്വേഷണം ഇഡി ശക്തമാക്കുകയാണ്.

കള്ളപ്പണ-മയക്കുമരുന്ന് കേസില്‍ ബിനീഷിനു എതിരെയുള്ള അന്വേഷണത്തിന്റെ ഭാഗമായുള്ള റെയ്ഡില്‍ അനാവശ്യമായ പ്രശ്നങ്ങള്‍ ബിനീഷിന്റെ വീട്ടുകാര്‍ സൃഷ്ടിച്ചു എന്ന് ഇഡി വിലയിരുത്തുന്നു. കാര്‍ഡ് അന്വേഷണ ഉദ്യോഗസ്ഥരായിരിയ്ക്കാം വീട്ടില്‍ കൊണ്ട് ചെന്നിട്ടതെന്നും, ഇത്തരത്തിലുള്ള കാര്‍ഡ് കണ്ടാല്‍ ഞങ്ങള്‍ അത് സൂക്ഷിച്ചുവെയ്ക്കാതെ കത്തിച്ചു കളയില്ലേ എന്ന് ഭാര്യ മാതാവ് മിനി ചാനല്‍ ചര്‍ച്ചയില്‍ പറഞ്ഞിരുന്നു. ഇതാണ് സംശയത്തിന് ഇപ്പോള്‍ വഴിവെച്ചിരിക്കുന്നത്

 

shortlink

Related Articles

Post Your Comments


Back to top button