KeralaLatest NewsNews

തീപിടിത്തം നടന്നിടത്ത് രണ്ട് മദ്യക്കുപ്പികള്‍ ; സെക്രട്ടേറിയറ്റ് തീപിടിത്തത്തില്‍ അട്ടിമറി സാധ്യത

കഴിഞ്ഞ ആഗസ്റ്റ് 25 നാണ് സെക്രട്ടേറിയറ്റിലെ പൊതുഭരണ വകുപ്പിന് കീഴിലെ പ്രോട്ടോക്കോള്‍ വിഭാഗത്തില്‍ തീപിടിത്തമുണ്ടായത്.

തിരുവനന്തപുരം : സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് ഫയലുകള്‍ എന്‍ഐഎ വിളിപ്പിച്ച സമയത്ത് സെക്രട്ടേറിയറ്റിൽ തീപിടിത്തമുണ്ടായത് വലിയ വിവാദമായിരുന്നു. ഈ തീപിടിത്ത സംഭവത്തിൽ അട്ടിമറി സാധ്യത ശക്തമാകുന്നു.അന്തിമ ഫോറന്‍സിക് റിപ്പോര്‍ട്ടിൽ ഷോര്‍ട്ട് സര്‍ക്യൂട്ടിന് ഇതുവരെ തെളിവ് കണ്ടെത്താനായിട്ടില്ലെന്ന് സൂചന.

ഫാന്‍ ഉരുകിയതിന് കാരണം വ്യക്തമല്ല. തീപിടുത്തം നടന്ന സ്ഥലത്തു നിന്നും രണ്ട് മദ്യക്കുപ്പികള്‍ കണ്ടെടുത്തതായും റിപ്പോര്‍ട്ടിലുണ്ട്. രണ്ടിലും മദ്യത്തിന്റെ അംശം ഉണ്ടായിരുന്നു. എന്നാല്‍ ഇത് തീപിടിത്തത്തിന് കാരണമായോ എന്ന് കണ്ടെത്താനായില്ല.തീപിടിത്തത്തിന്റെ കാരണം വ്യക്തമാകാത്തതിനാല്‍ വിദഗ്ധ ഫോറന്‍സിക് പരിശോധന വീണ്ടും നടത്താനും ആലോചന. കൊച്ചിയിലോ ബംഗലൂരുവിലോ പരിശോധനയ്ക്ക് സാമ്ബിള്‍ അയക്കാനാണ് ആലോചിക്കുന്നത്.

കഴിഞ്ഞ ആഗസ്റ്റ് 25 നാണ് സെക്രട്ടേറിയറ്റിലെ പൊതുഭരണ വകുപ്പിന് കീഴിലെ പ്രോട്ടോക്കോള്‍ വിഭാഗത്തില്‍ തീപിടിത്തമുണ്ടായത്. തീപിടിത്തത്തില്‍ ഇവിടെ സൂക്ഷിച്ചിരുന്ന ഫയലുകതള്‍ കത്തിനശിച്ചിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button