Latest NewsNewsIndia

അര്‍ണബ് ഗോസ്വാമിയെ പിന്തുണച്ച് പായല്‍ ഘോഷും ആര്‍പിഐയും

റിപ്പബ്ലിക്കന്‍ പാര്‍ട്ടി ഓഫ് ഇന്ത്യയില്‍ ചേര്‍ന്ന നടി പായല്‍ ഘോഷ് റിപ്പബ്ലിക് മീഡിയ നെറ്റ്വര്‍ക്കിന്റെ എഡിറ്റര്‍ ഇന്‍ ചീഫ് അര്‍ണബ് ഗോസ്വാമിയ്ക്ക് പിന്തുണയുമായി രംഗത്ത്. ട്വിറ്ററിലൂടെയാണ് താരം പിന്തുണ അറിയിച്ചിരിക്കുന്നത്.

പാര്‍ട്ടിയുടെ വനിതാ വിഭാഗത്തിന്റെ വൈസ് പ്രസിഡന്റ് എന്ന നിലയില്‍, നീതിക്കുവേണ്ടിയുള്ള പോരാട്ടത്തില്‍ അര്‍ണബ് ഗോസ്വാമിക്കൊപ്പം നില്‍ക്കുന്നുവെന്ന് പായല്‍ ഘോഷ് ട്വീറ്റ് ചെയ്തു. ആര്‍പിഐ അര്‍ണബ് ഗോസ്വാമിക്കൊപ്പം നില്‍ക്കുന്നു എന്നും അവര്‍ ട്വിറ്ററില്‍ കുറിച്ചു.

2018 ല്‍ റിപബ്ലിക് ടിവിയുടെ ഇന്റീരിയര്‍ ഡിസൈന്‍ ചെയ്ത അന്‍വേ നായിക്കിനെ ആത്മഹത്യയ്ക്ക് പ്രേരിപ്പിച്ചെന്നാരോപിച്ച് ഗോസ്വാമിയെ മുംബൈ ലോവര്‍ പരേലിലെ വസതിയില്‍ നിന്ന് ബുധനാഴ്ച അറസ്റ്റ് ചെയ്തിരുന്നു.

അതേസമയം അര്‍ണബ് ഗോസ്വാമിയെ പിന്തുണച്ച് പ്രതിഷേധിച്ച ബിജെപി നേതാക്കളായ കപില്‍ മിശ്രയെയും താജീന്ദര്‍ ബഗ്ഗയെയും കഴിഞ്ഞ ദിവസം പോലീസ് അറസ്റ്റ് ചെയ്തിരുന്നു രജഗട്ടിലെ മഹാത്മാഗാന്ധിയുടെ സ്മാരകത്തിന് സമീപം ധര്‍ണ്ണ അരങ്ങേറാന്‍ ശ്രമിക്കുന്നതിനിടെയാണ് രണ്ട് ബിജെപി നേതാക്കളെയും രാജേന്ദര്‍ നഗര്‍ പോലീസ് അറസ്റ്റ് ചെയ്തത്. മഹാരാഷ്ട്രയില്‍ പോലീസ് അറസ്റ്റ് ചെയ്തതിനെതിരെ ഗോസ്വാമിയെ പിന്തുണയ്ക്കാനാണ് പ്രതിഷേധമെന്ന് ദില്ലി സര്‍ക്കാര്‍ മുന്‍ മന്ത്രി മിശ്ര പറഞ്ഞിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button