KeralaLatest NewsNews

അനിമേഷൻ വീഡിയോയുമായി പോ​ലീ​സ് കാ​ണി​ക്കു​ന്ന തി​ടു​ക്കം അ​ട്ടി​മ​റി സം​ശ​യം ബ​ല​പ്പെ​ടു​ത്തു​ന്നു : ര​മേ​ശ് ചെ​ന്നി​ത്ത​ല

തി​രു​വ​ന​ന്ത​പു​രം: സെ​ക്ര​ട്ട​റി​യേ​റ്റി​ലെ തീ​പി​ടി​ത്തം വൈ​ദ്യു​തി ഷോ​ര്‍​ട്ട് സ​ര്‍​ക്യൂ​ട്ട് കാ​ര​ണ​മ​ല്ലെ​ന്ന് ഫോ​റി​ന്‍​സി​ക് പ​രി​ശോ​ധ​ന​യി​ല്‍ തെ​ളി​ഞ്ഞി​ട്ടും ആനിമേഷൻ വീഡിയോയുമായി പോ​ലീ​സ് കാ​ണി​ക്കു​ന്ന തി​ടു​ക്കം അ​ട്ടി​മ​റി സം​ശ​യം ബ​ല​പ്പെ​ടു​ത്തു​ന്ന​താ​ണെ​ന്ന് പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല.

Read Also : കെ പി യോഹന്നാനും ബിലിവേഴ്സ് ചർച്ചും ; താറാവ് വളർത്തലിൽ തുടങ്ങി ശതകോടീശ്വരനായ കടപ്പിലാരിൽ പുന്നൂസ് യോഹന്നാന്റെ ജീവിത കഥ ഇങ്ങനെ

സ​ത്യം മൂ​ടി വ​യ്ക്കാ​നും യ​ഥാ​ര്‍​ത്ഥ കു​റ്റ​വാ​ളി​ക​ളെ ര​ക്ഷി​ക്കാ​നു​മാ​ണ് പോ​ലീ​സ് ശ്ര​മി​ക്കു​ന്ന​തെ​ന്ന് സം​ശ​യി​ക്ക​ണം. ഈ ​പ​ശ്ചാ​ത്ത​ല​ത്തി​ല്‍ വ​സ്തു​ത പു​റ​ത്തു കൊ​ണ്ടു​വ​രാ​ന്‍ ജു​ഡീ​ഷ​ല്‍ അ​ന്വേ​ഷ​ണം ന​ട​ത്ത​ണ​മെ​ന്നു ചെ​ന്നി​ത്ത​ല ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചു.

ഷോ​ര്‍​ട്ട് സ​ര്‍​ക്യൂ​ട്ട് കാ​ര​ണ​മ​ല്ല തീ​പി​ടി​ത്ത​മു​ണ്ടാ​യ​തെ​ന്ന് ഫോ​റ​ന്‍​സി​ക്കി​ന്‍റെ ഫി​സി​ക്സ് വി​ഭാ​ഗം കോ​ട​തി​യി​ല്‍ ആ​വ​ര്‍​ത്തി​ച്ചു റി​പ്പോ​ര്‍​ട്ട് ന​ല്‍​കി​യ​താ​ണ്. കെ​മി​സ്ട്രി വി​ഭാ​ഗം ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ല്‍ മ​ദ്യ​ക്കു​പ്പി​ക​ളാ​ണ് ക​ണ്ടെ​ത്തി​യ​ത്. ഇ​രു​പ​ത്തി​നാ​ല് മ​ണി​ക്കൂ​റും പോ​ലീ​സി​ന്‍റെ ശ​ക്ത​മാ​യ കാ​വ​ലു​ള്ള സെ​ക്ര​ട്ട​റി​യേ​റ്റി​നു​ള്ളി​ല്‍ മ​ദ്യ​ക്കു​പ്പി​ക​ള്‍ വ​ന്ന​തെ​ങ്ങ​നെ? ഇ​തെ​ല്ലാം വി​ര​ല്‍ ചൂ​ണ്ടു​ന്ന​ത് തീ​പി​ടി​ത്ത​ത്തി​നു പി​ന്നി​ല്‍ അ​ട്ടി​മ​റി​യു​ണ്ടാ​യി എ​ന്നു ത​ന്നെ​യാ​ണെ​ന്നും ചെ​ന്നി​ത്ത​ല പ​റ​ഞ്ഞു.

https://www.facebook.com/rameshchennithala/posts/3662277087164104

 

ഫോ​റ​ന്‍​സി​ക് പ​രി​ശോ​ധ​നാ ഫ​ല​ത്തെ​പ്പോ​ലും ത​ള്ളു​ക​യാ​ണ് സം​സ്ഥാ​ന പോ​ലീ​സ് ചെ​യ്യു​ന്ന​ത്. ഷോ​ര്‍​ട്ട് സ​ര്‍​ക്യൂ​ട്ട് കാ​ര​ണം ഫാ​ന്‍ ഉ​രു​കി താ​ഴെ വീ​ണ് തീ​പ​ട​ര്‍​ന്നു എ​ന്ന വാ​ദം ഉൗ​ട്ടി ഉ​റ​പ്പി​ക്കാ​നാ​യി പോ​ലീ​സ് ആ​നി​മേ​ഷ​ന്‍ ചി​ത്ര​വു​മാ​യി രം​ഗ​ത്തി​റ​ങ്ങി​യി​രി​ക്കു​ക​യാ​ണ്. ഇ​ത് കേ​ട്ട് കേ​ള്‍​വി ഇ​ല്ലാ​ത്ത​താ​ണ്. ഫോ​റ​ന്‍​സി​ക് ഫ​ല​ത്തെ ത​ള്ളാ​ന്‍ ആ​നി​മേ​ഷ​ന്‍ ചി​ത്രം ഉ​ണ്ടാ​ക്കു​ന്ന​ത് പ​രി​ഹാ​സ്യ​മാ​ണ്. ആ​ധി​കാ​രി​ക​വും ശാ​സ്ത്രീ​യ​വു​മാ​യ പ​രി​ശോ​ധ​നാ ഫ​ല​ത്തെ ത​ള്ളി ഭാ​വ​ന​യ്ക്ക് പി​ന്നാ​ലെ പോ​വു​ന്ന പോ​ലീ​സ് ല​ക്ഷ്യം വേ​റെ​യാ​ണെ​ന്നും പ്ര​തി​പ​ക്ഷ നേ​താ​വ് പ​രി​ഹ​സി​ച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button