Latest NewsNewsEntertainmentKollywood

ദീപാവലി സമ്മാനമായി 400 സഹപ്രവര്‍ത്തകര്‍ക്ക് സ്വര്‍ണ നാണയവും വസ്ത്രങ്ങളും; നടൻ ചിമ്പു വ്യത്യസ്തനാകുന്നത് ഇങ്ങനെ

സുശീന്ദ്രനാണ് ഈശ്വരന്റെ സംവിധാനം.

ദീപാവലിയ്ക്ക് 400 സഹപ്രവര്‍ത്തകര്‍ക്ക് സ്വര്‍ണ നാണയവും വസ്ത്രങ്ങളും സമ്മാനിച്ച് തെന്നിന്ത്യൻ സൂപ്പർ താരം ചിമ്പു. തന്റെ പുതിയ ചിത്രമായ ഈശ്വരന്‍ സിനിമയിലെ സഹപ്രവര്‍ത്തകര്‍ക്കാണ് താരത്തിന്റെ ദീപാവലി സമ്മാനം.

തന്റെ ഒപ്പം ജോലി ചെയ്യുന്നവര്‍ക്ക് ചിമ്പു ഒരു ഗ്രാം സ്വര്‍ണനാണയവും സാരിയും മധുരവും നല്‍കി. കൂടാതെ 200ഓളം ജൂനിയര്‍ ആര്‍ട്ടിസ്റ്റുകള്‍ക്കും താരം സമ്മാനങ്ങള്‍ നല്‍കി. സിനിമ ക്രൂ അംഗങ്ങള്‍ സമ്മാനത്തിന് താരത്തിനോട് നന്ദി അറിയിച്ചു.

സുശീന്ദ്രനാണ് ഈശ്വരന്റെ സംവിധാനം. ചിമ്പുവിന്റെ 46ാം സിനിമയാണിത്. 2ചിത്രത്തില്‍ ഭാരതി രാജ, നിധി അഗര്‍വാള്‍, ബാല സരവണന്‍ എന്നിവരും അഭിനയിക്കുന്നുണ്ട്.

shortlink

Post Your Comments


Back to top button