Latest NewsNewsInternational

മ്യാന്‍മർ വീണ്ടും ഓങ് സാന്‍ സൂ ചിയുടെ കൈകളിൽ

രാജ്യത്ത് 5 പതിറ്റാണ്ടിലേറെ നീണ്ട സൈനിക ഭരണം അവസാനിപ്പിച്ച്‌ 2015 ലാണ് എന്‍എല്‍ഡി ആദ്യം അധികാരത്തിലെത്തിയത്.

യാങ്കൂണ്‍: മ്യാന്‍മറില്‍ വീണ്ടും ഓങ് സാന്‍ സൂ ചിയുടെ നാഷനല്‍ ലീഗ് ഫോര്‍ ഡമോക്രസി (എന്‍എല്‍ഡി) അധികാരത്തില്‍ തുടരും. ഞായറാഴ്ച നടന്ന വോട്ടെടുപ്പിന്റെ ഫലം തിരഞ്ഞെടുപ്പു കമ്മിഷന്‍ ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ലെങ്കിലും സൂചിയുടെ പാര്‍ട്ടിയായ എന്‍എല്‍ഡി വിജയം ഉറപ്പിച്ചു. രണ്ടാമത്തെ തിരഞ്ഞെടുപ്പാണ് ഞായറാഴ്ച മ്യാന്മറിൽ നടന്നത്. ഇരുസഭകളിലുമായി 642 അംഗങ്ങളുള്ള പാര്‍ലമെന്റില്‍ 322 സീറ്റ് ജയിച്ചു കഴിഞ്ഞതായി എന്‍എല്‍ഡി അവകാശപ്പെട്ടു. രാജ്യത്ത് 5 പതിറ്റാണ്ടിലേറെ നീണ്ട സൈനിക ഭരണം അവസാനിപ്പിച്ച്‌ 2015 ലാണ് എന്‍എല്‍ഡി ആദ്യം അധികാരത്തിലെത്തിയത്.

Read Also: ഇന്ത്യയിലേക്ക് കടത്തിയത് 6000 കോടി രൂപ; കെ.പി യോഹന്നാന്‍ കുഴല്‍പ്പണയിടപാടുകള്‍ നടത്തിയെന്ന് സംശയം; ബിലീവേഴ്‌സ് ചര്‍ച്ചിന്റെ എല്ലാ അക്കൗണ്ടുകള്‍ മരവിപ്പിക്കും

എന്നാൽ 2015ല്‍ 390 സീറ്റുകളിലാണ് എന്‍എല്‍ഡി ജയിച്ചത്. ഇത്തവണ 370 സീറ്റ് വരെ നേടുമെന്ന് പാര്‍ട്ടി വക്താവ് മ്യോ ന്യൂന്റ് പറഞ്ഞു. പട്ടാളത്തിന്റെ പിന്തുണയുള്ള യൂണിയന്‍ സോളിഡാരിറ്റി ആന്‍ഡ് ഡവലപ്‌മെന്റ് പാര്‍ട്ടി (യുഎസ്ഡിപി) ആണ് മുഖ്യ പ്രതിപക്ഷം. രോഹിന്‍ഗ്യന്‍ മുസ്‌ലിംകളുടെ നേരെയുള്ള സൈന്യത്തിന്റെ വംശീയ ആക്രമണവും അതിനു നല്‍കിയ മൗനാനുവാദവും രാജ്യാന്തര തലത്തില്‍ സൂചിയെ വിമര്‍ശന വിധേയയാക്കിയെങ്കിലും മ്യാന്‍മറിലെ അവരുടെ ജനകീയത തന്നെയാണ് എന്‍എല്‍ഡിയെ തുണച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button