Latest NewsIndia

ബീഹാർ തെരഞ്ഞെടുപ്പ്​ ഫലം: അമിത്​ ഷാ നിതീഷുമായി ചര്‍ച്ച നടത്തി

നിലവില്‍ പുറത്തുവന്ന ഫലങ്ങള്‍ പ്രകാരം ജെ.ഡി.യു​വിനേക്കാള്‍ കൂടുതല്‍ സീറ്റ്​ നേടിയിരിക്കുന്നത്​ ബി.ജെ.പിയാണ്​.

ന്യൂഡല്‍ഹി: ബിഹാര്‍ തെരഞ്ഞെടുപ്പി​െന്‍റ വോ​ട്ടെണ്ണല്‍ പുരോഗമിക്കുന്നതിനിടെ ആഭ്യന്തര മന്ത്രി അമിത്​ ഷാ നിതീഷ്​ കുമാറുമായി ചര്‍ച്ച നടത്തി. ഇഞ്ചോടിഞ്ച്​ പോരാട്ടം നടക്കുന്നതിനിടെയാണ്​ നിതീഷുമായുള്ള ഷായുടെ ചര്‍ച്ച. നിലവില്‍ പുറത്തുവന്ന ഫലങ്ങള്‍ പ്രകാരം ജെ.ഡി.യു​വിനേക്കാള്‍ കൂടുതല്‍ സീറ്റ്​ നേടിയിരിക്കുന്നത്​ ബി.ജെ.പിയാണ്​.

ഇതിനിടെയാണ്​ ചര്‍ച്ചയെന്നതും ശ്രദ്ധേയമാണ്​. അതേസമയം, ചര്‍ച്ചയെ സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ പുറത്ത്​ വന്നിട്ടില്ല. ബിഹാറില്‍ ബി.ജെ.പിക്ക്​ കൂടുതല്‍ സീറ്റുകള്‍ ലഭിച്ചാലും നിതീഷ്​ തന്നെ മുഖ്യമന്ത്രിയാകുമെന്നാണ്​ പാര്‍ട്ടി നേതൃത്വം വ്യക്​തമാക്കിയിരുന്നത്​.

read also: ശൂന്യതയില്‍ നിന്നും കോടികളുടെ ആസ്തി: ബീനീഷ് നികുതി വെട്ടിച്ച്‌ സമ്പാദിച്ചത് കോടികളെന്ന് ഇഡി ; ബാങ്ക് രേഖകൾ തെളിവ്

തെരഞ്ഞെടുപ്പിന്റെ വോ​ട്ടെണ്ണല്‍ പുരോഗമിക്കുന്നതിനിടെ ബി.ജെ.പി സംസ്ഥാന അധ്യക്ഷനും ഇക്കാര്യം പറഞ്ഞിരുന്നു.മന്ത്രിസഭാ രുപീകരിക്കു​മ്പോള്‍ കൂടുതല്‍ മന്ത്രിസ്ഥാനങ്ങള്‍ ബി.ജെ.പി ആവശ്യപ്പെ​ട്ടേക്കുമെന്നാണ്​ റിപ്പോര്‍ട്ടുകള്‍. മുഖ്യമന്ത്രിപദം പങ്കുവെക്കുന്നത്​ സംബന്ധിച്ചും ചര്‍ച്ചകളുണ്ടാവുമെന്ന്​ വാര്‍ത്തകളുണ്ട്​.

shortlink

Related Articles

Post Your Comments

Related Articles


Back to top button