KeralaLatest NewsIndia

ശൂന്യതയില്‍ നിന്നും കോടികളുടെ ആസ്തി: ബീനീഷ് നികുതി വെട്ടിച്ച്‌ സമ്പാദിച്ചത് കോടികളെന്ന് ഇഡി ; ബാങ്ക് രേഖകൾ തെളിവ്

2006-ലെ തെരഞ്ഞെടുപ്പില്‍ തലശേരി മണ്ഡലത്തില്‍ മത്സരിക്കുമ്പോള്‍ കോടിയേരി ബാലകൃഷ്ണന്‍ 13.67 ലക്ഷം മാത്രമാണ് തന്റെ ആകെ ആസ്തിയെന്നും മക്കള്‍ക്ക് പ്രത്യേക വരുമാനം ഒന്നുമില്ലെന്നുമാണ് വ്യക്തമാക്കിയിരുന്നത്.

ബംഗളൂരു: ബിനീഷ് കോടിയേരി നികുതിവെട്ടിച്ച്‌ അഞ്ചുകോടിയിലധികം രൂപാ സമ്പാദിച്ചതായി ബാങ്ക് രേഖകള്‍ ചൂണ്ടിക്കാട്ടി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. ബിനാമി സ്വത്തിടപാടുകള്‍ കൂടാതെയാണിത്. ഐഡിബിഐ, എച്ച്‌ഡിഎഫ്‌സി ബാങ്കുകളില്‍ മാത്രം 5.17 കോടി രൂപയില്‍ അധികം ബിനീഷിന്റെ പേരില്‍ നിക്ഷേപമുണ്ടെന്നാണ് കണ്ടെത്തല്‍. നിക്ഷേപത്തിന് അനുസൃതമായി ബിനീഷ് നികുതി അടച്ചിട്ടില്ല.

2012 മുതല്‍ 19 വരെ 1.22 കോടി രൂപായാണ് ബിനീഷ് ആദായ നികുതിയായി അടച്ചിട്ടുള്ളത്. 2006-ലെ തെരഞ്ഞെടുപ്പില്‍ തലശേരി മണ്ഡലത്തില്‍ മത്സരിക്കുമ്പോള്‍ കോടിയേരി ബാലകൃഷ്ണന്‍ 13.67 ലക്ഷം മാത്രമാണ് തന്റെ ആകെ ആസ്തിയെന്നും മക്കള്‍ക്ക് പ്രത്യേക വരുമാനം ഒന്നുമില്ലെന്നുമാണ് വ്യക്തമാക്കിയിരുന്നത്. കേവലം ആറുവര്‍ഷം കഴിഞ്ഞപ്പോഴേക്കും ബിനീഷിന് 51 ലക്ഷം രൂപയുടെ ബാങ്ക് നിക്ഷേപം ഉണ്ടായതായി രേഖകള്‍ വ്യക്തമാക്കുന്നു.

പിന്നീടുള്ള ഓരോ വര്‍ഷവും ബിനീഷിന്റെ നിക്ഷേപത്തില്‍ ഉയര്‍ച്ച താഴ്ച്ചകള്‍ ഉണ്ടായി. 2013-14 വര്‍ഷത്തില്‍ നിക്ഷേപം 65 ലക്ഷമായി ഉയര്‍ന്നു. 2015-ല്‍ നിക്ഷേപ തുക ഒരുകോടിയില്‍ അധികമായി (1.18 കോടി). 2019-ല്‍ നിക്ഷേപതുക 5.17 കോടിയായി വര്‍ധിച്ചു. ശൂന്യതയില്‍ നിന്നുമാണ് കഴിഞ്ഞ 12 വര്‍ഷത്തിനുള്ളില്‍ ബിനീഷ് കോടികളുടെ ഉടമയാകുന്നത്.ഉദ്ദേശ്യം ഇരുനൂറ് കോടിയില്‍ അധികം മൂല്യമുള്ള ബിനാമി ഇടപാടുകള്‍ ബിനീഷിനുണ്ടെന്നാണ് നിഗമനം.

ബിനാമികളുടെ ബാങ്ക് അക്കൗണ്ടുകളും സ്ഥാപനങ്ങളുടെ മൂല്യവും നിര്‍ണയിച്ചുവരുകയാണ്. വൈകാതെ ബിനീഷും ബിനാമികളെയും ഒപ്പം ഇരുത്തിയുള്ള ചോദ്യം ചെയ്യല്‍ ഉണ്ടാകും.ബിനീഷിന്റെ ബിനാമികളെന്ന് കരുതപ്പെടുന്ന അനൂപ് മുഹമ്മദ്, അല്‍ ജസാം, അബ്ദുള്‍ ജബ്ബാര്‍, അബ്ദുല്‍ ലത്തീഫ്, റഷീദ് തുടങ്ങിയ പത്തുപേരുടെ ബാങ്ക് നിക്ഷേപങ്ങളുടെ വിവരങ്ങളും ഇഡിക്ക് ലഭിച്ചിട്ടുണ്ട്. ഈ അക്കൗണ്ടുകളിലൂടെ വന്‍ കള്ളപ്പണ ഇടപാടുകള്‍ നടന്നതായാണ് വിവരം.

read also: ബിനീഷ് കോടിയേരിയുടെ ബിനാമികള്‍ കൂട്ടത്തോടെ മുങ്ങി: ഒളിവില്‍ പോയത് ഇഡി സംശയിക്കുന്ന ആറ് ജില്ലകളിലെ വമ്പന്മാർ

സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ ബിനാമി ഇടപാടില്‍ ഏക്കറു കണക്കിന് ഭൂമി ബിനീഷ് വാങ്ങികൂട്ടിയെന്നാണ് നിഗമനം. റിസോര്‍ട്ടുകള്‍, ഹോട്ടലുകള്‍, വാഹന ഷോറൂമുകള്‍ എന്നിങ്ങനെ നീളുന്നു ബിനീഷിന്റെ ഇടപാടുകളെന്നാണ് ഇഡി കരുതുന്നത്. ബിനാമികളുടെ ബാങ്ക് അക്കൗണ്ടുകളുമായി ബന്ധപ്പെട്ട എ.റ്റി.എം കാര്‍ഡുകളൊന്നും അവരുടെ പക്കല്‍ നിന്നും ലഭിച്ചിട്ടില്ല. പല കാര്‍ഡുകളും ബിനീഷിന്റെ പക്കലാണെന്നാണ് കരുതുന്നത്. കഴിഞ്ഞ ദിവസം തിരുവനന്തപുരത്തുനിന്നും കണ്ടെടുത്ത എടിഎം കാര്‍ഡ് ഇതിനുള്ള തെളിവാണെന്നും ഇഡി വിലയിരുത്തുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button